അക്ഷര പൂജയായി കെ. എച്ച്. എൻ. എ യുടെ ആർഷദർശന പുരസ്കാരം

മലയാള സാഹിത്യ ലോകത്ത് സനാതനമായ ധാർമിക മൂല്യങ്ങൾ ഉയർത്തി സാഹിതീ പൂജ നടത്തുന്ന ഒരു എഴുത്തുകാരനെ ഓരോ രണ്ടു വർഷത്തിലും ആർഷദർശന പുരസ്കാരം നൽകി ആദരിക്കുവാൻ കെ. എച്ച്. എൻ. എ തീരുമാനിച്ചു. തത്ത്വമസി എന്ന് നേരത്തെ നാമകരണം ചെയ്തിരുന്ന പ്രസ്തുത പുരസ്കാരം ചില സാങ്കേതിക കാരണങ്ങളാലാണ് ആർഷദർശന പുരസ്കാരമായി പുനഃ നാമകരണം ചെയ്തിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാര ജേതാവിനെ ഡിസംബർ മാസത്തിൽ മലയാള വൈജ്ഞാനിക സാഹിത്യ ലോകത്തെ ശ്രദ്ധേയ സാന്നിധ്യവും, പ്രിയപ്പെട്ട കഥാകാരനുമായ സി. രാധാകൃഷ്ണന്റെ നേതൃത്ത്വത്തിലുള്ള സമിതി പ്രഖ്യാപിക്കുന്നതാണ്. ജനുവരി മാസത്തിൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് പ്രസിഡന്റ് സുരേന്ദ്രൻ നായർ പുരസ്കാരം സമർപ്പിച്ചു ആദരിക്കുന്നതുമാണ്.

അറിവിന്റെ അക്ഷയഖനികളായ വേദസാഹിത്യത്തിന്റെ തുടർച്ച ഉറപ്പു വരുത്തുന്നതിനും, സനാതന സാഹിത്യത്തെ വികലമായ മൊഴിമാറ്റത്തിലൂടെയും അപക്വമായ വ്യാഖ്യാനങ്ങളിലൂടെയും മലീമസപ്പെടുന്നത് തടയുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് കേരളത്തിൽ നിന്നും സി. രാധാകൃഷ്ണൻ ചെയർമാനായും രാധേകൃഷ്ണൻ നായർ (ചിക്കാഗോ) കോ. ഓർഡിനേറ്ററുമായി കെ. എച്ച്. എൻ. എ സാഹിത്യ സമിതി രൂപം കൊണ്ടത്. അമേരിക്കയിലെ പ്രമുഖ മലയാളി സാഹിത്യകാരി ഡോ. ഇന്ദിര രവീന്ദ്രനാഥ്, ഗൃഹാതുരമുയർത്തുന്ന നോവൽ സൃഷ്ടിയിലൂടെ അനുവാചക ഹൃദയം കീഴടക്കിയ ഡോ. വേണുഗോപാല മേനോൻ (ഹ്യൂസ്റ്റൺ), കലാ സാംസ്കാരിക രംഗങ്ങളിലെ ലോസ് അഞ്ചലസിലെ നിറ സാന്നിധ്യമായ ഗോവിന്ദൻകുട്ടി നായർ, പ്രെസ്സ് ക്ലബ് ഓഫ് ഇന്ത്യയുടെ മുന്നണി സംഘാടകൻ പ്രസന്നൻ പിളള (ചിക്കാഗോ) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.


Amma has done more work than many governments have ever done for their people... her contribution is enormous

Prof. Muhammad Yunus | 2006 Nobel Peace Prize Winner Founder, Grameen Bank