കരിദിനം ആചരിക്കും

22-Apr-2020

മഹാരാഷ്ട്രയില് പാല്ഘാര് ജില്ലയില് ആള്ക്കൂട്ടം രണ്ട് സന്യാസിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയതില് പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഇന്ന് കരിദിനം ആചരിക്കും. ചിക്നേ മഹാരാജ് കല്പവൃക്ഷ ഗിരി, സുശീല് ഗിരി മഹാരാജ്’ എന്നീ സന്യാസിമാരെയാണ് ആള്ക്കൂട്ടം കൊലപ്പെടുത്തിയത്.


 

സംസ്ഥാനത്ത് ഇന്ന് ആളുകള് കറുത്ത ബാഡ്ജ് ധരിക്കുകയും വീടുകളില് കരിങ്കൊടി കെട്ടുകയും ചെയ്യുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല് സെക്രട്ടറി ആര്.വി ബാബു പറഞ്ഞു. വൈകീട്ട് 5 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചര് ഫേസ് ബുക്ക് ലൈവിലൂടെ സന്യാസിമാരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതില് പ്രതിഷേധിച്ച് സംസാരിക്കും.

ഹിന്ദു സന്യാസിമാര് കൊല്ലപ്പെട്ട സംഭവത്തെ വളരെ ലാഘവത്തോടെ റിപ്പോര്ട്ട് ചെയ്ത കേരള മാദ്ധ്യമങ്ങളുടെ നിലപാടിനോട് ഹിന്ദു ഐക്യവേദി ശക്തമായി പ്രതിഷേധിക്കുന്നതായും ആര്.വി ബാബു പറഞ്ഞു.


 


 


My father and Amma are kindred spirits.

Ms. Yolanda King | Daughter of Rev. Martin Luther King Jr.