കെ എച്ച്‌ എൻ എ കൺവെൻഷന്‌ മഹിമയുടെ ആശംസകൾ

20-Mar-2019

ന്യൂയോർക്ക്: മലയാളി ഹിന്ദു മണ്ഡലം (മഹിമ), കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത് കൺവെൻഷന് ആശംസകൾ നേർന്നു. മാർച്ച് 9ന് ന്യൂയോർക്കിലെ ഗാർഡൻസിറ്റിയിൽ നടന്ന മഹിമ ഫാമിലി നൈറ്റിൽ കെ എച്ച് എൻ എ യുടെ എമ്പയർ സ്റ്റേറ്റ് ആർ വി പിയും, മഹിമ ഓഡിറ്റ് കമ്മറ്റി അംഗവുമായ രവി നായർ കെ എച്ച് എൻ എ യുടെ വിശിഷ്ടാതിഥികളെ കുടുംബസദസ്സിന് പരിചയപ്പെടുത്തി.

കെ എച്ച് എൻ എ പ്രസിഡന്റ് ഡോക്ടർ രേഖ മേനോൻ മഹിമയുടെ വരവേൽപ്പിന് നന്ദി പ്രകടിപ്പിക്കുകയും എക്കാലവും നൽകിയിട്ടുള്ള സഹകരണങ്ങൾ തുടർന്നും ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സനാതനധർമ്മസംരക്ഷണത്തിനും കലാസാംസ്ക്കാരികോന്നമനത്തിനും മഹിമ പോലുള്ള സംഘടനകളുടെ ആവശ്യകത എടുത്ത് പറഞ്ഞ ഡോക്ടർ രേഖ മേനോൻ എല്ലാ കുടുംബങ്ങളെയും കൺവെൻഷനിലേക്ക് പ്രത്യേകം ക്ഷണിച്ചു.

കെ എച്ച് എൻ എ ജനറൽ സെക്രട്ടറി കൃഷ്ണരാജ് മോഹനൻ, ട്രഷററും മഹിമ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ വിനോദ് കെആർകെ, കൺവെൻഷൻ ചെയർമാൻ രവി കുമാർ, വൈസ് ചെയർമാൻ സഞ്ജീവ് കുമാർ, രെജിസ്ട്രേഷൻ കോചെയർ രെതി മേനോൻ, ബോർഡ് ഓഫ് ഡയറക്ടേർസ് അംഗവും കൺവെൻഷൻ ഫുഡ് കമ്മറ്റി ചെയർമാനുമായ സുനിൽ വീട്ടിൽ, ബോർഡ് ഓഫ് ഡയറക്ടേർസ് അംഗങ്ങളായ ഡോക്ടർ ഗീത മേനോൻ, കൊച്ചുണ്ണി എളവൻമഠം, ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങളായ ബാഹുലേയൻ രാഘവൻ, ശ്രീകുമാർ ഉണ്ണിത്താൻ, മുൻ കെ എച്ച് എൻ എ സെക്രട്ടറി ഗണേഷ് നായർ, മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻമാരായ ഷിബു ദിവാകരൻ, രാജു നാണു, മുൻ ട്രസ്റ്റി ബോർഡ് അംഗം മധു പിള്ള, കലാസാംസ്കാരിക കോർഡിനേറ്റർമാരായ ശബരിനാഥ് നായർ, സ്മിത ഹരിദാസ്, ന്യൂയോർക്ക് മേഖല കോർഡിനേറ്റർമാരായ സുധാകരൻ പിള്ള, ബിജു ഗോപാൽ, ഹരിലാൽ നായർ, ക്രിസ് തോപ്പിൽ തുടങ്ങി കെ എച്ച് എൻ എ യുടെ നിലവിലെയും അല്ലാതെയുമായ ഒട്ടനവധി നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മഹിമ പ്രസിഡന്റ് രഘു നായർ, സെക്രട്ടറി സുരേഷ് ഷണ്മുഖം എന്നിവരുടെ മേൽനോട്ടത്തിൽ സംഘടിപ്പിക്കപ്പെട്ട കുടുംബസന്ധ്യ സംഘാടനവൈഭവം കൊണ്ടും, കലാപരിപാടികൾ കൊണ്ടും, കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഇരുസംഘടനകളിലും പ്രവർത്തിക്കുന്നവരുടെ പരിചയം പുതുക്കുന്നതിനുള്ള ഊഷ്മളമായ വേദി കൂടിയായി മഹിമയുടെ കുടുംബസന്ധ്യ.

KHNA 2019 MAHIMA

Don't look back—forward, infinite energy, infinite enthusiasm, infinite daring, and infinite patience—then alone can great deeds be accomplished.

Swami Vivekananda | Indian Hindu monk and chief disciple