വർഗീയ ആക്രമണങ്ങൾ നാടിനാപത്ത്‌:കെ എച് എൻ എ

27-Apr-2018

വർഗീയ ആക്രമണങ്ങൾ നാടിനാപത്ത്:കെ എച് എൻ എ

ഹിന്ദു സമൂഹത്തെ ലക്ഷ്യം വച്ച് കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന വർഗീയ ആക്രമണങ്ങൾ ആശങ്കാജനകവും അപലപനീയവും ആണെന്ന് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ എച് എൻ എ) പത്രക്കുറിപ്പിൽ അറിയിച്ചു. ഹർത്താലിന്റെ മറവിൽ ഹിന്ദുക്കളേയും ഹിന്ദുക്കളുടെ വ്യാപാര സ്ഥാപനങ്ങളേയും തിരഞ്ഞു പിടിച്ചു ആക്രമിച്ചു. വർഗീയ കലാപം ലക്ഷ്യമിട്ടു നടത്തിയ ഹർത്താൽ മുൻ കൂട്ടി കാണാൻ കഴിയാത്തത് ഇന്റലിജിൻസ് പരാജയം ആണെങ്കിലും ഹർത്താലിന് ശേഷം ശക്തമായ നടപടികളുമായി കേരളാ ഗവൺമെന്റ് മുന്നോട്ടു പോകുന്നു എന്ന വാർത്തകൾ പ്രതീക്ഷാജനകമാണ് .അറസ്റ്റിലായ വിവിധ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവർ ഒരു സമൂഹത്തെ ലക്ഷ്യം വച്ച് ആക്രമണം നടത്തി എന്നുള്ളത് നിസാരമായി കാണാനാവില്ല .കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിനു കോട്ടം സംഭവിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇരകളായവർക്കു നഷ്ട പരിഹാരം ഉൾപ്പടെയുള്ള സത്വര നടപടികൾ കേരളാ ഗവൺമെന്റ്എടുക്കുമെന്നു കെ എച് എൻ എ പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് രേഖാ മേനോൻ അറിയിച്ചു.

വസ്തുതകൾ മറച്ചു വച്ച് വികലമായ വ്യാഖ്യാനങ്ങളിലൂടെ അറിഞ്ഞോ അറിയാതെയോ സമുദായ സ്പർദ്ധ വളർത്തുന്ന സന്ദേശങ്ങളും വാർത്തകളും നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതു നിർഭാഗ്യകരമാണ്. ഇങ്ങനെ സൃഷ്ഠിച്ചെടുക്കുന്ന വാർത്തകളെ തിരസ്കരിക്കുകയും, വസ്തുതാപരമായ അന്വേഷണത്തിനു ശേഷം കാര്യങ്ങൾ സത്യസന്ധമായി വിലയിരുത്താനുള്ള പരിശ്രമം ഓരോരുത്തരുടെയും ഭാഗത്തു നിന്നുണ്ടാകേണ്ടിയിരിക്കുന്നുവെ ന്നും കെ എച്ച് എൻ എ സെക്രട്ടറി കൃഷ്ണരാജ് മോഹനൻ അഭിപ്രായപ്പെട്ടു.When thy intelligence shall cross beyond the whirl of delusion, then shalt thou become indifferent to Scripture heard or that which thou hast yet to hear.

Bhagavad Gita | Chapter 2, Verse 52