കെ എച്ച് എന്‍ എ കണ്‍വന്‍ഷന്അമ്മയുടെ ആശീര്‍വാദം

08-Dec-2018

 

ഡിട്രോയിറ്റ് : കേരളത്തിന്റെ സംസ്ക്കാരവും പാരമ്പര്യവും ജീവിക്കുന്ന നാട്ടിലും നിലനിര്ത്താനുള്ള ശ്രമം അഭിമാനകരമാണെന്ന്് മാതാ അമൃതാന്ദമയീ ദേവി. ഇക്കാര്യത്തില് അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്ക രണ്ടു പതിറ്റാണ്ടായി ചെയ്തു വരുന്ന പ്രവര്ത്തനം ശക്തമായി തുടരണമെന്നും അമ്മ ആവശ്യപ്പെട്ടു.

ന്യൂജേഴ്സിയില് നടക്കുന്ന പത്താമതെ ദേശിയ കണ്വന്ഷന് ആശീര്വാദം തേടി തന്നെ സന്ദര്ശിച്ച കെ എച്ച് എന് എ പ്രസിഡന്റ് രേഖാ മേനോനോട് സംസാരിക്കുകയായിരുന്നു അമൃതാന്ദമയീ. സംഘടനയുടെ തലപ്പത്ത് വനിത എത്തിയതില് സന്തോഷമുണ്ടെന്നും അമ്മ പറഞ്ഞു. കണ്വന്ഷനിലേക്ക് അമ്മയെ രേഖാ മേനോന് ക്ഷണിച്ചു.

2019 ആഗസ്റ്റ് 30 മുതല് സെപ്റ്റമ്പര് 2 വരെ ന്യൂജേഴ്സി ചെറിഹില് ക്രൗണ് പ്ളാസാ ഹോട്ടലിലാണ് കണ്വന്ഷന്. പൊതുസമ്മേളനം, വിശിഷ്ടാതിഥികളുടെ പ്രഭാഷണം, സാംസ്കാരിക സമ്മേളനങ്ങള്, സെമിനാറുകള്, കലാപരിപാടികള്, ചര്ച്ചകള് തുടങ്ങിയവ കണ്വെന്ഷന്റെ ഭാഗമായി നടക്കും

KHNA President With Amma

 My father and Amma are kindred spirits.

Ms. Yolanda King | Daughter of Rev. Martin Luther King Jr.