അമ്പാട്ടു ബാബു കെ എച്ച് എന്‍ എ മിഡ് വെസ്റ്റ് ആര്‍ വി പി

01-Feb-2019

ന്യുജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്കയുടെ മിഡ് വെസ്റ്റ് റീജിയന് റീജണല് വൈസ് പ്രസിഡന്റായി ശ്രീ. അമ്പാട്ടു ബാബുവിനെ നാമ നിര്ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോന്, ജനറല് സെക്രട്ടറി കൃഷ്ണരാജ് എന്നിവര് അറിയിച്ചു.

പൊതുരംഗത്ത് സജീവമായ ശ്രീ അമ്പാട്ടു ബാബു ഇന്ഡ്യനാപോളീസ് ഹിന്ദു ക്ഷേത്രത്തിന്റെ തുടക്കം മുതലുള്ള പ്രവര്ത്തകനും ഉദ്ഘാടന സമയത്ത് പ്രസിഡന്റും ആയിരുന്നു. ഇപ്പോഴും ഇന്ത്യനാപോളിസ് ഹിന്ദു ക്ഷേത്രത്തിന്റെ സജീവ പ്രവർത്തകൻ ആണ്.

ധനകാര്യ വിദഗ്ദനായ അമ്പാട്ട് ബാബു ഇന്ഡ്യാന പോളീസിലെ തൊഴില് വകുപ്പില് കണ്ട്രോളറും ചീഫ് ഫിനാന്ഷ്യല് ഓഫിസറുമാണ്. ബാങ്കിംഗ് മേഖലയില് വിവിധചുമതലകള് വഹിച്ച ശേഷമാണ് തൊഴില് വകുപ്പില് ചേരുന്നത്. കേരള സര്വകലാശാലയില്നിന്ന് കൊമേഴ്സിലും ദല്ഹി സെന്ട്രല് ഇന്സ്റ്റിറ്റ്യൂട്ടില് നിന്ന് അക്കൗണ്ടിംഗിലും ഇന്ഡ്യാന യൂണിവേഴ്സിറ്റിയില് നിന്ന് മാര്ക്കറ്റിംഗിലും ബിരുദം നേടിയിട്ടുണ്ട്. 2006 ഇന്ത്യാന ഗവര്ണറുടെ പബ്ലിക് സര്വീസ് അച്ചീവ്മെന്റ് അവാര്ഡിന് അര്ഹനായി.

2019 കെ എച്ച് എന് എ കണ്വന്ഷന് ആഗസറ്റ് 30 മുതല് സെപ്റ്റമ്പര് 2 വരെ ന്യൂജഴ്സിയിലെ ചെറിഹില് ക്രൗണ്പ്ളാസാ ഹോട്ടലിലാണ് നടക്കുക.

AmbatBabu

Amma has done more work than many governments have ever done for their people... her contribution is enormous

Prof. Muhammad Yunus | 2006 Nobel Peace Prize Winner Founder, Grameen Bank