സദ്ഗുരു ജഗ്ഗി വാസുദേവ് കെ എച് എൻ എ കൺവെൻഷനിൽ പങ്കെടുക്കും

02-Apr-2017

സദ്ഗുരു ജഗ്ഗി വാസുദേവ് കെ എച് എൻ എ കൺവെൻഷനിൽ പങ്കെടുക്കും .
ലോക പ്രശസ്തനായ ഭാരതീയ യോഗി സദ്ഗുരു ജഗ്ഗി വാസുദേവ് കെ എച് എൻ എ കൺവെൻഷനിൽ പങ്കെടുക്കുന്നു .ദാർശനികൻ ,പരിസ്ഥിതി പ്രവര്ത്തകന് ,കവി ,മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിൽ ലോകമാകെ നിറഞ്ഞു നിൽക്കുന്ന അദ്ദേഹത്തെ കേന്ദ്ര സർക്കാർ പദ്മ വിഭൂഷൺ നൽകി ആദരിച്ചിരുന്നു.

 

2017 ജൂലൈ 1 മുതൽ 4 വരെ ഡിട്രോയിറ്റിൽ നടക്കുന്ന ആഗോള ഹൈന്ദവ സംഗമ വേദിയിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തും .സദ്ഗുരുവിനെ കൂടാതെ ആത്മീയ രാഷ്ട്രീയ സാഹിത്യ സിനിമാ മേഖലകളിലെ പ്രശസ്ത വ്യക്തികൾ ചടങ്ങിനെത്തും .നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഹൈന്ദവ മലയാളി കുടുംബ സംഗമത്തിനായുള്ള രെജിസ്ട്രേഷൻ പുരോഗമിക്കുകയാണ് .കെ എച് എൻ എ യുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാതിനിധ്യം പ്രതീക്ഷിക്കപ്പെടുന്ന കൺവെൻഷനിൽ കേരളീയ സാംസ്കാരിക തനിമ വിളിച്ചോതുന്ന കേരളത്തിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന ക്ഷേത്ര കലകൾ ഉൾ പ്പടെ നിരവധി പരിപാടികൾ ആണ് ആസൂത്രണം ചെയ്യപ്പെടുന്നത്.

 

സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ്, ഒരു ഇന്ത്യൻ യോഗിയും ദിവ്യജ്ഞാനിയുമാണ്. അദ്ദേഹം സ്ഥാപിച്ച ഇഷാ ഫൗണ്ടേഷൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. ഈ സംഘടന ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ഇംഗ്ളണ്ട്, ലബനൻ, സിംഗപ്പൂർ, കാനഡ, മലേഷ്യ, ഉഗാണ്ട, ആസ്ട്രേലിയ, ഇങ്ങനെ ലോകമെമ്പാടും യോഗാ പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. സമൂഹനന്മക്കും ഉന്നമനത്തിനും ഉതകുന്ന ധാരാളം പരിപാടികളിൽ ഈ സംഘടന ഭാഗഭാക്കാകുന്നു. അതിനാൽ ഇതിന് ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തികസാമൂഹ്യ കൗൺസിലിൽ പ്രത്യേക ഉപദേഷ്ടാവ് എന്ന സ്ഥാനം ലഭിച്ചിട്ടുണ്ട്.

 

കോയമ്പത്തൂരിനടുത്തുള്ള ഇഷാ യോഗാസെന്റർ 1992 ലാണ് സ്ഥാപിച്ചത്. യോഗയിലൂടെ അവബോധമുയർത്താനുതകുന്ന പ്രോഗ്രാമുകളുടെ ഒരു പരമ്പര തന്നെ ഇവിടെ നടത്തുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയിലെ എക്കണോമിക് & സോഷ്യൽ കൗൺസിൽ പോലെയുള്ള അന്താരാഷ്ട്ര സംഘടനകളുമായും ഇഷാ ഫൌണ്ടേഷൻ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

 

സദ്ഗുരു, പ്രോജക്റ്റ് ഗ്രീൻ ഹാൻഡ്സ് എന്ന ഒരു പരിസ്ഥിതി പ്രസ്ഥാനവും ആരംഭിച്ചു. 2010 ജുണിൽ ഭാരതസർക്കാർ ഈ സംരംഭത്തിന് രാജ്യത്തെ ഏറ്റവും ഉയർന്ന പരിസ്ഥിതി അവാർഡായ 'ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാർ' സമ്മാനിച്ചു. തമിഴ്നാട്ടിലെ പച്ചപ്പ് 10%വർദ്ധിപ്പിക്കുവാൻ ലക്ഷ്യമിടുന്ന പ്രോജക്റ്റ് ഗ്രീൻ ഹാൻഡ്സ് ഒറ്റ ദിവസം 8.2 ദശലക്ഷം വൃക്ഷ ത്തൈകൾ നടുന്നതിന് നേതൃത്വം നല്കി. രണ്ടു ലക്ഷത്തിലധികം സന്നദ്ധസേവകർ ഇതിനായി പ്രവർത്തിച്ചു. പാവപ്പെട്ട ഗ്രാമീണജനതയുടെ പൊതുവായ ആരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിട്ട് ഇഷാ ഫൗണ്ടേഷൻ ആരംഭിച്ച മറ്റൊരു സംരംഭമാണ് 'ആക്ഷൻ ഫോർ റൂറൽ റെജുവനേഷൻ' (ARR). 2003 ലാണ് സദ്ഗുരു ARR സ്ഥാപിച്ചത്. 54,000 ഗ്രാമങ്ങളിലായി 70 ദശലക്ഷം ജനങ്ങൾക്ക് പ്രയോജനം ലഭിക്കാനാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. 2010 ആയപ്പോഴേക്കും 4,200 - ലധികം ഗ്രാമങ്ങളിലായി 7 ലക്ഷത്തിലധികം പേരിൽ ARR എത്തിച്ചേർന്നുകഴിഞ്ഞു.

 

2005 മാർച്ചിൽ അമേരിക്കയിലെ ടെന്നെസി യിൽ മക് മിൻവിൽ ഇഷാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നർ സയൻസസ്ന്റെ പണി തുടങ്ങുകയും ആറുമാസം കൊണ്ടു പൂർത്തീകരിക്കുകയും ചെയ്തു. ഇഷാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നർ സയൻസസ്നെ ആത്മീയവളർച്ചക്കുള്ള പശ്ചിമാർദ്ധഗോളത്തിലെ കേന്ദ്രമാക്കിത്തീർക്കാനാണ് സദ്ഗുരു തീരുമാനിച്ചിരിക്കുന്നത്. 2008 നവംബർ 7 ന് അവിടെ 39,000 sq.ft. വിസ്തീർണമുള്ള, തൂണുകളില്ലാതെ സ്വതന്ത്രമായി നിൽക്കുന്ന, 'മഹിമ' എന്ന ധ്യാനഹാൾ പവിത്രീകരണം ചെയ്തു.രഞ്ജിത് നായർ അറിയിച്ചതാണിത്

 

കൺവെൻഷനെക്കുറിച്ചു കൂടുതൽ വിവരങ്ങൾക്കു സന്ദർശിക്കുക .. www.namaha.org

It is better to perform one's own duties imperfectly than to master the duties of another. By fulfilling the obligations he is born with, a person never comes to grief.

The Bhagavad Gita | Krishna Quotes