ഷീലാ ശ്രീകുമാര്‍ കെ എച്ച് എന്‍ എ ട്രൈസ്റ്റേറ്റ് ആര്‍ വി പി

18-Feb-2019

ന്യുജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്കയുടെ ട്രൈ സ്റ്റേറ്റ് റീജിയന് റീജണല് വൈസ് പ്രസിഡന്റായി ഷീല ശ്രീകുമാറിനെ നാമ നിര്ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോന്, ജനറല് സെക്രട്ടറി കൃഷ്ണരാജ് എന്നിവര് അറിയിച്ചു.

പ്രാദേശികവും ദേശീയവും അന്തര്ദേശീയവുമായ നിരവധി സംഘടനകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പതിറ്റാണ്ടുകളായി അമേരിക്കയില് പ്രവര്ത്തിക്കുന്ന പൊതുപ്രവര്ത്തകയാണ് ഷീല. ചേര്ത്തല സ്വദേശിയായ ഷീല വിദ്യാഭ്യാസ കാലത്തുതന്നെ പൊതുരംഗത്തേക്ക് കടന്നുവന്നു. ബാലജനസഖ്യം ചേര്ത്തല യൂണിയന് പ്രസിഡന്റ്്, കേരള സര്വകലാശാല യൂണിയന് കൗണ്സിലര്, എറണാകുളം ലോകോളെജ് വൈസ് ചെയര്മാന് തുടങ്ങിയ പദവികള് വഹിച്ചു

അമേരിക്കയിലെത്തിയ ശേഷവും പൊതുരംഗത്ത് സജീവം. ന്യൂയോര്ക്ക് കരുണ ചാരിറ്റ്ി പ്രസിഡന്റ്്, ന്യൂജള്സി കേരള അസോസിയേഷന് പ്രസിഡന്റ്, ട്രസ്റ്റി ബോര്ഡ് അധ്യക്ഷ, വേള്ഡ് മലയാളി കൗണ്സില് ഉപദേശക, ഫൊമ റിജിയന് ചെയര്പേഴ്സന്, ന്യുയോര്ക്ക് സിറ്റി്് ഹൗസിങ് അതോറിറ്റിയിലെ ഏഷ്യന് അമേരിക്കന് അസോസിയേഷന് സെക്രട്ടറി തുടങ്ങിയ ചുമതലകള് വഹിച്ചിട്ടുണ്ട്്്. വേള്ഡ് മലയാളി കൗണ്സില് വൈസ് ചെയര്മാനും കരുണ ചാരിറ്റി ഡയറക്ടര് ബോര്ഡ് അംഗവുമാണ്.


2019 കെ എച്ച് എന് എ കണ്വന്ഷന് ആഗസറ്റ് 30 മുതല് സെപ്റ്റമ്പര് 2 വരെ ന്യൂജഴ്സിയിലെ ചെറിഹില് ക്രൗണ്പ്ളാസാ ഹോട്ടലിലാണ് നടക്കുക.

SheelaSreekumar

Take up one idea. Make that one idea your life - think of it, dream of it, live on that idea. Let the brain, muscles, nerves, every part of your body, be full of that idea, and just leave every other idea alone. This is the way to success

Swami Vivekananda | Indian Hindu monk and chief disciple