കെ എച്ച് എന്‍ എ വനിതാ ഫോറം - ജ്വാല: സിനു, ഗീത, ദീപ്തി ഭാരവാഹികള്‍

07-Mar-2019

 

ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്കയുടെ പത്താമത് കൺവെൻഷൻ വനിതാ ഫോറം ഭാരവാഹികളായി സിനു നായര് (ചെയര് പേഴ്സന് ) ഡോ. ഗീത നായര് ( കോ ചെയര്) ദീപ്തി നായര് ( നാഷണൽ കോര്ഡിനേറ്റര്) എന്നിവരെ നാമനിര്ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോന് അറിയിച്ചു.

നായർ സൊസൈറ്റി ഓഫ് ഡലവയർ വാലി ഫിലാഡൽഫിയ യുടെ പ്രസിഡന്റായ സിനു നായർ മികച്ച സംഘാടകയാണ് . എൻ എസ് എസ് ഓഫ് നോർത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റാണ് .
ഡിടോയിറ്റ് കെ.എച്ച് എൻ എ കൺവൻഷനിൽ സജീവമായി പങ്കെടുത്ത സിനു കഴിഞ്ഞ വർഷം ചിക്കാഗോയിൽ നടന്ന എൻഎസ്എസ് കൺവൻഷന്റെ സാംസ്കാരിക പരിപാടികളുടെ ഭാഗമായി പ്രവർത്തിച്ചു. സാമൂഹ്യ തിരുവാതിരയുടെ സംയോജകയായിരുന്നു. ചങ്ങനാശ്ശേരി സ്വദേശിയായ സിനു 17 വർഷമായി ഫിലാഡൽഫിയയിലാണ് താമസം . സതീഷ് ബാബു നായർ ഭർത്താവ്. ഗൗരിയും ഗായത്രിയും മക്കൾ.

ഡിട്രോയിറ്റിലെ പ്രമുഖ ശിശുരോഗ വിദഗ്ദയായ ഡോ. ഗീതാ നായര് കലാ സാമൂഹ്യ പ്രവര്ത്തനങ്ങളിലും സംഘടനാപ്രവര്ത്തനങ്ങളിലും സജീവമാണ്. ഡോക്ടര്മാരുടെ സംഘടനയായ മിഷിഗണ് ഫിസിഷ്യന്സ് ഓഫ് ഇന്ത്യന് ഒര്ജിന്, അസോസിയേഷന് ഓഫ് കേരള മെഡിക്കല് ഗ്രാജുവേറ്റ്സ് , കെ എച്ച് എന് എ മിഷിഗണ് ചാപ്റ്റര് എന്നിവയില് ചുമതലകള് വഹിച്ചിട്ടുണ്ട്.
കെ എച്ച് എന് എ റീജണല് വൈസ് പ്രസിഡന്റായിരുന്ന ഡോ. ഗീത നായര് കേരള ഭജന് സംഘത്തിന്റെ സംയോജകയാണ്. യോഗയും സംഗീതവും വായനയും യാത്രയും ഏറെ ഇഷ്ടപ്പെടുന്ന ഡോ. ഗീത സനാതന ധര്മ്മത്തില് അടിയുറച്ചു വിശ്വസിക്കുകയും നിത്യജീവിതത്തില് ഭഗവത് ഗീതയെ വഴികാട്ടിയായി കാണുകയും ചെയ്യുന്നു. പാലക്കാട് സ്വദേശിയായ ഗീതയുടെ ഭർത്താവ് മുരളി. വിലാസും അഞ്ജനയും മക്കൾ.

ഒന്നര പതിറ്റാണ്ടിലേറെയായി ന്യൂജഴ്സിയിൽ താമസിക്കുന്ന ദീപ്തി നായര് കേരള അസോസിയേഷന് ഓഫ് ന്യൂജഴ്സിയില് 2003 മുതല് സജീവ പ്രവര്ത്തകയാണ്. ഇപ്പോള് സംഘടനയുടെ വൈസ് പ്രസിഡന്റായ ദീപ്തി ജനറല് സെക്രട്ടറി, ജോയിന്റ് ട്രഷറർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. അഞ്ചു തവണ കള്ച്ചറല് സെക്രട്ടറിയായിരുന്നു. 2018 ഫോമ ചിക്കാഗോ കണ്വന്ഷന് വനിതാ രത്നം പരിപാടിയുടെ ജൂറി ആയും പ്രവര്ത്തിച്ചു. 2019 മിത്രാസ് മൂവി ഫെസ്റ്റിവൽ അധ്യക്ഷയാണ്. ദുബായിൽ ജനിച്ച് വളർന്ന പാലക്കാട് സ്വദേശിയായ ദീപ്തി ന്യൂജഴ്സിയിലെ പ്രിൻസ്റ്റ്ണിലാണ് താമസം. സത്യന് നായര് ഭര്ത്താവ്. റിയ നായര് മകള്.

അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്കയുടെ പത്താമത് കണ്വന്ഷന് ആഗസറ്റ് 30 മുതല് സെപ്റ്റമ്പര് 2 വരെ ന്യുജഴ്സി ചെറിഹില് ക്രൗണ്പ്ളാസാ ഹോട്ടലിലാണ് നടക്കുക.


കൂടുതൽ വിവരങ്ങൾക്ക് KHNA Website സന്ദർശിക്കുക.

 


SinuNair
GeethaNair
DeeptiNairWhen thy intelligence shall cross beyond the whirl of delusion, then shalt thou become indifferent to Scripture heard or that which thou hast yet to hear.

Bhagavad Gita | Chapter 2, Verse 52