അന്ധ ദമ്പതികൾക്ക് ജീവിതത്തിന്റെ സൂര്യ വെളിച്ചം നൽകി കെ എച് എൻ എ

18-Aug-2016

ജീവിതത്തിലെ അസാധാരണമായ പ്രതിസന്ധികളെ സധൈര്യം നേരിടുന്നവർക്കും പരീക്ഷണ കാലങ്ങളുണ്ടാവാം .അത്തരം ഒരു പ്രതിസന്ധിയാണ് അന്ധരായ ദമ്പതികളായ ഷാജിയും , ലൈലയും നേരിട്ടത് .കുന്ദംകുളത്ത് സ്ഥിതി ചെയ്യുന്ന "വിഭിന്ന വൈഭവ വികസന വേദി " എന്ന ഭിന്ന ശേഷിയുള്ളവരുടെ സംഘടനെയെ നയിച്ചിരുന്ന ഇവർ ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി അവരെ സംഗീത - കലാരംഗത്തും , സ്വയം തൊഴിൽ പരിശീലനം നൽകി പ്രവർത്തി മേഖല യിലും ഉന്നതിയിലെത്തിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിച്ചിരുന്നു .പ്രവർത്തന ങ്ങൾ നഷ്ടത്തിലാവുകയും അത് അവസാനിപ്പിക്കേണ്ടി വരികയും ചെയ്യുമെന്നായപ്പോൾ ഒരു നിയോഗം പോലെ കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുമായി ബന്ധപ്പെടുന്നത്...
സമയ ബന്ധിതമായി മഴക്കാല വിപണിയെ ലക്ഷ്യമിട്ട് മെയ് അവസാന വാരം KHNA പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ നായർ കുന്ദംകുളത്ത് ശ്രീ ഷാജിയുടെ വീട്ടിലെത്ത് KHNA സേവാ വിഭാഗത്തിന്റെ സഹായമായി ഒരു ലക്ഷത്തി പതിനാറായിരം രൂപ നൽകി. ജീവിത വഴിയിൽ ഇരുൾ മൂടിയപ്പോൾ സൂര്യവെളിച്ചം പോലെ പ്രകാശമാനമാ യിരുന്നു വിഭിന്ന വൈഭവ വികസന വേദിയെ സംബന്ധിച്ചിടത്തോളം KHNA യുടെ സഹായം. ഇതു വരെയായി 1000 ഓളം കുടകൾ നിർമ്മിച്ച് വിപണനം നടത്തുവാനും 6 ഭിന്നശേഷിക്കാരായ ആളുകൾക്ക് പരിശീലനം നടത്തുവാനും അവർക്ക് സാധിച്ചു. ന്യൂയോർക്കിൽ നിന്നും കൃഷ്ണരാജ് മോഹനനും കേരളത്തിൽ ശ്രീ പ്രകാശ് വെള്ളയൂരും ആയിരുന്നു സേവാ പ്രവർത്തനങ്ങൾ ക്രമീ കരിച്ചത് .
സേവന വഴികളിൽ പുതിയ വഴിത്താരകൾ വെട്ടിത്തുറന്നു കെ എച് എൻ എ മുൻപോട്ടു പോവുമ്പോൾ ആ സംഘടനയുടെ തന്നെ ചരിത്രത്തിലെ നാഴികക്കല്ലാവുകയാണ് ഇത്തരം പുതിയ സംരഭങ്ങൾ .വിവിധ സേവാ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോവുന്ന കെ എച് എൻ എ സേവാ സമിതി യുടെ അധ്യക്ഷൻ ഹരികൃഷ്ണൻ നമ്പൂതിരിയും കോ ഓർഡിനേറ്റർ മധു പിള്ളയുമാണ് .


Amma has done more work than many governments have ever done for their people... her contribution is enormous

Prof. Muhammad Yunus | 2006 Nobel Peace Prize Winner Founder, Grameen Bank