കെ.എച്ച്.എന്‍.എ ഗ്ലോബല്‍ ഹിന്ദു സംഗമം: ജനറല്‍ കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു

25-Aug-2016

കേരളാ ഹിന്ദൂസ് ഓഫ് നോര്തത് അമേരിക്കയുടെ ആഭിമുഖ്യത്തില് സനാതനധര്മ്മ പ്രചരണാര്ത്ഥം 2017 ജൂലൈ ഒന്നു മുതല് നാലുവരെ സംഘടിപ്പിക്കുന്ന ലോക ഹിന്ദു മഹാസംഗമത്തിന്റെ ജനറല് കണ്വീനര്മാരായി സതീശന് നായര് (ഷിക്കാഗോ), ഗോവിന്ദന് ജനാര്ദ്ദനന് (ന്യൂയോര്ക്ക്), ഡോ. രവി രാഘവന് (ലോസ്ആഞ്ചലസ്), അംബികാ ശ്യാമള (നോര്തത് കരോളിന), ബിനു പണിക്കര് (ഡിട്രോയിറ്റ്) എന്നിവരെ ഡയറക്ടര് ബോര്ഡ് ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. സംഘടനയുടെ തുടക്കംമുതല് സജീവ പ്രവര്തതകനും, ഡയറക്ടര് ബോര്ഡ് മെമ്പര്, ട്രസ്റ്റി ബോര്ഡ് വൈസ് ചെയര് എന്നീ നിലകളില് പ്രവര്തതിപരിചയമുള്ള വ്യക്തിയാണ് ഗോവിന്ദന് ജനാര്ദ്ദനന്. കെ.എച്ച്.എന്.എയുടെ തുടക്കംമുതലുള്ള സജീവ പ്രവര്തതകനും, രണ്ടു പ്രാവശ്യം വൈസ് പ്രസിഡന്റായും, ട്രസ്റ്റി ബോര്ഡ് മെമ്പറായും, പി.ആര്.ഒ ആയും സംഘടനയ്ക്കുവേണ്ടി പ്രവര്തതിക്കുന്നയാളാണ് സതീശന് നായര്. ഡയറക്ടര് ബോര്ഡ് മെമ്പറായും, ട്രസ്റ്റി ബോര്ഡ് മെമ്പറായും കഴിവു തെളിയിച്ച വ്യക്തിയാണ് ഡോ. രവി രാഘവന്. കെ.എച്ച്.എന്.എയുടെ യുവജന കുടുംബംഗമത്തിന്റെ ഇവന്റ് കമ്മിറ്റി ചെയര് ആയിരുന്നു അംബികാ ശ്യാമള. കെ.എച്ച്.എന്.എ മിഷിഗണ് ചാപ്റ്ററിന്റെ സജീവ പ്രവര്തതകനാണ് ബിനു പണിക്കര്. വിവിധ സംഘനാ പ്രവര്തതനങ്ങളിലൂടെ കഴിവു തെളിയിച്ചിട്ടുള്ള ഇവര് ഏവരും കെ.എച്ച്.എന്.എയുടെ മുമ്പോട്ടുള്ള പ്രവര്തതനങ്ങള്ക്ക് മുതല്ക്കൂട്ടായിരിക്കുമെന്നു പ്രസിഡന്റ് സുരേന്ദ്രന് നായര് പറഞ്ഞു.


Don't look back—forward, infinite energy, infinite enthusiasm, infinite daring, and infinite patience—then alone can great deeds be accomplished.

Swami Vivekananda | Indian Hindu monk and chief disciple