പ്രവാസജീവിതത്തെ നിയന്ത്രിക്കുന്നത് സംസ്ക്കാരസമന്വയം : സി രാധാകൃഷ്ണന്

16-Jan-2017

khna-seminar-trichur

 

 

 

 

 

 

 

 

 

 

തൃശൂര്: പ്രവാസ സ്ഥലത്തെ പൊറുതിയെ നിയന്ത്രിക്കുന്നത് കൈയിലുള്ള സംസ്ക്കാരവും പൊറുക്കുന്ന സ്ഥലത്തെ സംസ്ക്കാരവും തമ്മിലുള്ള സമന്വയവും അത് സാധ്യമാക്കുന്ന സാഹിതിയുമാണെന്ന് പ്രശസ്ത സാഹിത്യകാരന് സി രാധാകൃഷ്ണന്.

khna-seminar-trichur1

 

 

 

 

 

 

 

 

 

 

കൈയിലുള്ള സംസ്കൃതിയുടെ പൂര്ണമായ അവബോധവും ഈ സംസ്കൃതിയെ ചെല്ലുന്നിടത്തെ സംസ്കൃതിയുമായി കൂട്ടിച്ചേര്ക്കാനുള്ള സര്ഗ്ഗ പ്രവൃത്തിയായ കല എങ്ങനെ പ്രയോഗിക്കും എന്നതുമാണ് പ്രവാസ ജീവിതത്തില് പ്രധാനം. ഇത് ഭംഗിയായി നിര്വഹിക്കുന്നവരെ വിദേശയാത്രകള്ക്കിടയില് കാണാന് കഴിയുന്നത്് സന്തോഷകരമാണ്. കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്കയുടെ പ്രഥമ കേരള കണ്വന്ഷനോടനുബന്ധിച്ച് തൃശ്ശുര് സാഹിത്യ അക്കാദമി ഹാളില് നടന്ന സാഹാത്യ വിചാരസഭയില് വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക മലയാള സാഹിത്യം: ദര്ശനം, പ്രവാസം,സമന്വയം എന്ന വിഷയത്തിലായിരുന്നു ചര്ച്ച.

khna-seminar-trichur2

 

 

 

 

 

 

 

 

 

 

കെ എച്ച് എന് എ പ്രസിഡന്റ് സുരേന്ദ്രന് നായര് അധ്യക്ഷം വഹിച്ചു. കവി പി ടി നരേന്ദ്രമോനോന്, തുഞ്ചന് സ്മാരക സമിതി സെക്രട്ടറി ടി ജി ഹരികുമാര്, തപസ്യ സെക്രട്ടറി എസ് എസ് സുരേഷ്, മണ്ണടി ഹരി എന്നിവര് സംസാരിച്ചു . കെ എച്ച് എന് എ ഭരണസമിതി അംഗം സനല് ഗോപി സ്വാഗതവും സാഹിത്യ സമിതി അംഗം ജി ഗോവിന്ദന് കുട്ടി നന്ദിയും പറഞ്ഞു. പതിറ്റാണ്ടുകളായി ചിക്കാഗോയില് താമസിക്കുന്ന ലക്ഷ്മി എം നായര് രചിച്ച എ ലമെന്റ് എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം, കെ എച്ച് എന് എ കലണ്ടറിന്റെ പ്രകാശനം, സേവനപ്രവര്ത്തനത്തിന്റെ ഭാഗമായി കോഴിക്കോട് സ്വദേശി മണിക്ക് നല്കുന്ന വീല്ചെയറിന്റെ കൈമാറ്റം എന്നിവയും നടന്നു.

http://www.janmabhumidaily.com/news544160

http://us.manoramaonline.com/us/khna-seminar-radhakrishnan.html


Amma has done more work than many governments have ever done for their people... her contribution is enormous

Prof. Muhammad Yunus | 2006 Nobel Peace Prize Winner Founder, Grameen Bank