രഞ്ജിത് നായർ കെഎച്എൻഎ യുവ കോർഡിനേറ്റർ , അംബിക ശ്യാമള ഇവൻറ് കമ്മിറ്റി ചെയർ

12-Jan-2016

കെ എച് എൻ എ യുവ ജന കുടുംബ സംഗമം മെയ്‌ 6 മുതൽ 8 വരെ നോർത്ത് കരോലിനയിലെ ഷാർലറ്റിൽ വച്ച് നടത്തും .യുവ കോർഡിനേറ്ററായി രഞ്ജിത് നായരെയും ഇവൻറ് കമ്മിറ്റി ചെയറായി അംബിക ശ്യാമളയെയും തിരഞ്ഞെടുത്തതായി പ്രസിഡന്റ്‌ സുരേന്ദ്രൻ നായർ അറിയിച്ചു .അമേരിക്കയിലെ മലയാളി ഹിന്ദു യുവ സമൂഹത്തിന്റെ വളർച്ചക്ക് നവീന ആശയങ്ങളുമായി മുന്നോട്ടു വരാനും പുതിയ സംരഭങ്ങൾക്ക് പ്രോത്സാഹനം നല്കാനും യുവയുടെ പ്രവർത്തനങ്ങൾ സഹായകരമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു .സനാതന ധർമത്തിന്റെ അടിസ്ഥാന ശിലകളെ മുറുകെപ്പിടിച്ചു വരും തലമുറകളിലേക്ക് ഭാരതീയ മൂല്യങ്ങൾ സന്നിവേശിപ്പിക്കാൻ യുവ ജന കുടുംബ സംഗമം പ്രചോദനം ആകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .കെഎച്എന്‍എ യുടെ മുന്‍ ജോയിന്റ് സെക്രട്ടറി ഉള്‍പ്പടെ അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ യുവ സാന്നിധ്യം ആണ് രഞ്ജിത് നായര്‍. അംബികാ ശ്യാമളയാകട്ടെ ഷാര്‍ലട്ട് മലയാളീ അസ്സോസിയേഷന്‍ മുൻ പ്രസിഡന്റ് ഉള്‍പ്പടെ നോര്‍ത്ത് കരോലിനയിലെ വിവിധ സംഘടനകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം. ഇരുവരും ഐ ടി രംഗം പ്രധാന പ്രവര്‍ത്തന മേഖലയായി സ്വീകരിച്ചവരാണ്. യുവ ജന സംഗമത്തോടനുബന്ധിച്ചു പ്രൊഫഷനൽ സമ്മിറ്റ് ,കരിയർ ഡെവലപ്പ്മെന്റ് സെമിനാർ ,ഫാമിലി നെറ്റ് വർക്കിംഗ്‌ എന്നിവ ഉൾപ്പടെ വിവിധ പരിപാടികൾ നടത്തും .കൂടാതെ അക്കാദമിക് രംഗത്തും കലാ രംഗത്തും മികവു പുലർത്തുന്നവരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഉള്ള വേദിയോരുക്കാനും യുവ ജന സംഗമം ലക്ഷ്യമിടുന്നു .നവീന സാങ്കേതിക വിദ്യയിലൂന്നിയ പുത്തൻ തൊഴിൽ അവസരങ്ങളിൽ അധിഷ്ടിതമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ മലയാളീ യുവ ജന സാന്നിധ്യം വർധിച്ചു വരുന്നു .അതിൽ പ്രാധാന്യം അർഹിക്കുന്ന ഒരു സംസ്ഥാനം എന്ന നിലയിൽ നോർത്ത് കരോളിനയിൽ വച്ച് നടത്തുന്ന ഈ സംഗമം കെ എച് എൻ എ യുടെ ഭാവി പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകാൻ ഉപകരിക്കും എന്ന് കരുതപ്പെടുന്നു


Go Back