മലയാളികളുടെ ക്ഷേത്ര നഗരമായ ഹ്യുസ്റ്റണിൽ കെ എച് എൻ എ പ്രസിഡൻറ് സന്ദർശനം നടത്തുന്നു

12-Aug-2016

ഹൈന്ദവ സംഗമം ഹ്യുസ്റ്റണിൽ ,സുരേന്ദ്രൻ നായർ പങ്കെടുക്കും
മലയാളികളുടെ ക്ഷേത്ര നഗരമായ ഹ്യുസ്റ്റണിൽ കെ എച് എൻ എ പ്രസിഡൻറ് സന്ദർശനം നടത്തുന്നു .ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം സന്ദർശിക്കുന്ന അദ്ദേഹം ഓഗസ്റ്റ് 14 നു ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ഹൈന്ദവ സംഗമത്തിൽ പങ്കെടുക്കും .അടുത്ത വർഷം ഡിട്രോയിട്ടിൽ നടക്കുന്ന ഹിന്ദു മത കൺവൻഷനു മുന്നോടിയായി നടക്കുന്ന സന്ദർശനം പ്രത്യേക പ്രാധാന്യം അർഹിക്കുന്നു.

ശ്രീ സുരേന്ദ്രൻ നായരുടെ നേതൃത്വത്തിൽ സമാനതകളില്ലാത്ത മികച്ച പ്രവർത്തനങ്ങളിലൂടെ അമേരിക്കയുടെ മണ്ണിൽ ഹൈന്ദവരുടെ ഇടയിൽ ചലനാത്മകമായ മുന്നേറ്റം നടത്താൻ കെ എച് എൻ എ ക്കു സാധിക്കുന്നു .താരതമ്യേന മലയാളി സാന്നിധ്യം കുറഞ്ഞ ചെറിയ നഗരങ്ങളിൽ പോലും കെ എച് എൻ എ സാന്നിധ്യം അറിയിച്ചു വരുന്നു . സംഘടിച്ചു ശക്തരാവുക എന്ന ഗുരുവാക്യം അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ടു കൊണ്ട് സ്വാധീനം വർധിപ്പിക്കാൻ പടി പടിയായി കെ എച് എൻ എ ക്കു കഴിയുന്നുണ്ട് .കെ എച് എൻ എ വിവിധ സേവന പ്രവർത്തനങ്ങളിലൂടെ പ്രവാസി സംഘടനകൾക്കു മുഴുവൻ മാതൃക ആവുന്നു .യുവാക്കളുടെ സാന്നിദ്ധ്യവും അവർക്കു കിട്ടുന്ന പ്രോത്സാഹനവും കെ എച് എൻ എ യുടെ മുന്നേറ്റത്തിൽ പ്രതിഫലിക്കുന്നു എന്നതും എടുത്തു പറയേണ്ടതുണ്ട്.

പൊതുവെ പേരിനും പ്രശസ്തിക്കും വേണ്ടി മാത്രം പ്രവർത്തിക്കുന്ന നേതാക്കന്മാരാൽ അപഹാസ്യമായി നിൽക്കുന്ന പല പ്രവാസി സംഘടനകളിൽ നിന്നും വ്യത്യസ്ഥ മായി ഹൈന്ദവ സംഘടനകൾ അമേരിക്കയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നതും ഇക്കാലയളവിൽ തന്നെ ..അതിനു മികച്ച ഉദാഹരണമാണ് ഹ്യുസ്റ്റണിലെ കേരളാ ഹിന്ദു സൊസെറ്റി അമേരിക്കയിൽ ആദ്യമായി പൂർണമായും കേരളീയ ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യയിൽ പണിതുയർത്തിയ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം .ഹ്യുസ്റ്റണിലെ മലയാളി ഹിന്ദുക്കളുടെ അശാന്ത പരിശ്രമത്തിലൂടെ ഈ സംരംഭം വിജയകരമായി പൂർത്തിയാക്കിയ കെ എച് എസ് ഒരു പ്രദേശത്തിനാകെ ആത്മീയതയുടെ വെളിച്ചം പകരുന്നതിൻറെ നിർവൃതിയിൽ ആണ് .

നോർത്ത് അമേരിക്കയിലെ ഹൈന്ദവ നവോത്ഥാനത്തിന് സാക്ഷ്യം വഹിച്ചു ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ഉയർന്ന മണ്ണിൽ നടക്കുന്ന ഹൈന്ദവ സംഗമത്തിൽ കെ എച് എൻ എ യുടെയും കെ എച് എസ് ,ജി എച് എൻ എസ് എസ് ,ശ്രീ നാരായണ മിഷൻ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കും .


Amma has done more work than many governments have ever done for their people... her contribution is enormous

Prof. Muhammad Yunus | 2006 Nobel Peace Prize Winner Founder, Grameen Bank