കെ എച്ച് എന്‍ എ: വൃന്ദ വിജയലക്ഷ്മി വാഷിംഗ്‌ടൺ ഡിസി റീജിയന്‍ വൈസ് പ്രസിഡന്റ്

11-Mar-2019

വാഷിംഗ്ടണ് ഡിസി: കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്കയുടെ വാഷിംഗ്ടണ് ഡിസി റീജിയന് വൈസ് പ്രസിഡന്റ് ആയി വൃന്ദ വിജയലക്ഷ്മിയെ തിരഞ്ഞെടുത്തു. മെറിലാന്റ്, ഡി സി, വെര്ജീനിയ എന്നിവിടങ്ങള് കേന്ദ്രീകരിച്ച് മലയാളികള്ക്കിടയില് നിരവധി പ്രവര്ത്തനങ്ങള് നടത്തുന്ന മികച്ച സംഘാടകയും പൊതു പ്രവര്ത്തകയുമാണ് വൃന്ദ. കേരള കള്ച്ചറല് സോസൈറ്റി ഓഫ് മെറ്റോപോളിറ്റന് വാഷിംഗ്ടണിന്റെ ജോയിന്റ് സെക്രട്ടറി, വിനോദ പരിപാടി സംയോജക, മലയാളം ക്ളാസ് സംയോജക തുടങ്ങിയ ചുമതലകള് വഹിച്ചിട്ടുണ്ട്. നായര് സർവ്വീസ് സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിംഗ്ടണിന്റെ അധ്യക്ഷയായിരുന്നു. 2011 ലെ കെ എച്ച് എന് എ വാഷിംഗ്ടണ് കണ്വന്ഷന് സംഘാടനത്തില് സജീവമായിരുന്നു.

കൊല്ലം കുണ്ടറ സ്വദേശിയായ വൃന്ദ 17 വര്ഷമായി അമേരിക്കയിലാണ്. പ്രമുഖ കമ്പനിയുടെ ഐ ടി കണ്സല്ട്ടന്റായി ജോലി ചെയ്യുന്നു.സുരേഷ് നായരാണ് ഭര്ത്താവ്. വൈഷ്ണവി, വൈശാഖ് മക്കള്.

2019 ആഗസ്റ്റ് മുപ്പത് മുതല് സെപ്റ്റമ്പര് രണ്ട് വരെ ന്യുജഴ്സിയിലെ ചെറിഹില് ക്രൗണ്പ്ലാസാ ഹോട്ടലിലാണ് കെ എച്ച് എന് എ യുടെ പത്താമത് കണ്വെന്ഷന് നടക്കുക.

Washington DC: Vrinda Vijayalekshmi is designated as the Washington DC region (DC/Maryland/Virginia) Vice President for the 10th Biennial Global Hindu Convention to be held in Crowne Plaza Hotel, Cherry Hill, NJ from Aug 30 to Sep 2, 2019. A well known name and active presence among the Malayali community in the Maryland/Virginia/DC area, Vrinda has served multiple roles such as Joint Secretary, Entertainment Coordinator, and Malayalam Class Coordinator for Kerala Cultural Society of Metropolitan Washington. She had actively participated for the success of the KHNA DC Convention in 2011. She was the President of NSS of Greater Washington in 2018. Vrinda has a Masters in Chemistry and Bachelors in Education from Kerala University and currently works for an IT consulting company in Columbia, MD. Hailing from Kundara, Kollam in Kerala, she lives with her husband Suresh Nair and children Vaishnavi and Vaishakh.

VrindaVijayalekshmi

Amma has done more work than many governments have ever done for their people... her contribution is enormous

Prof. Muhammad Yunus | 2006 Nobel Peace Prize Winner Founder, Grameen Bank