കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍: രവികുമാര്‍ ചെയര്‍മാന്‍, ജയ് കുളളമ്പിൽ കണ്‍വീനർ.

09-Dec-2018

 

ന്യുജഴ്സി∙ കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്കയുടെ പത്താമത് ദേശിയ കണ്വന്ഷന് ചെയര്മാനായി രവി കുമാറിനേയും കണ്വീനറായി ജയ് കുളളമ്പിലിനേയും നാമനിര്ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോന് ജനറല് സെക്രട്ടറി കൃഷ്ണരാജ് എന്നിവര് അറിയിച്ചു....

ഒന്നര പതിറ്റാണ്ടായി ന്യൂജഴ്സിയില് താമസിക്കുന്ന രവികുമാര് വിദ്യാർഥി ആയിരിക്കുമ്പോള് ഹൈദ്രബാദിലെ
അയ്യപ്പ സമാജത്തിലൂടെയാണ് പൊതുരംഗത്തേക്ക് വന്നത്. കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് ന്യൂജഴ്സി
എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, വേള്ഡ് മലയാളി കൗണ്സില് റജിസ്ട്രേഷന് കോ ചെയര് എന്നീ ചുമതലകള്
വഹിച്ചിട്ടുണ്ട്. ആലപ്പുഴ കുട്ടമ്പേരൂര് സ്വദേശിയാണ്.
 
ന്യൂജഴ്സിയിലെ അറിയപ്പെടുന്ന പൊതുപ്രവര്ത്തകനാണ് ജയ് കുളളമ്പില്. കേരള അസോസിയേഷന് ഓഫ് ന്യുജഴ്സിയുടെ മുന് അധ്യക്ഷന്. ഫോമ, വേള്ഡ് മലയാളി കൗണ്സില്, സൗത്ത് ഏഷ്യന് കമ്മ്യൂണിറ്റി ഔട്ട്റീച്ച് എന്നവയിയുടെ സജീവം അംഗവുമാണ്.

ആഗസറ്റ് 30 മുതല് സെപ്റ്റമ്പര് 2 വരെ ന്യൂജഴ്സിയിലെ ചെറിഹില് ക്രൗണ്പ്ളാസാ ഹോട്ടലിലാണ് കണ്വന്ഷന് നടക്കുക. Kerala Hindus of North America (KHNA) is a 501(c)(3) Non-Profit Organization. All contributions made are tax deductible.

Dr. Rekha Menon | President of KHNA