ജീവിതം പഠിച്ചും പഠിപ്പിച്ചും കെഎച്ച്എന്‍എ യൂത്ത് ഇന്റേൺഷിപ്പ്‌

28-Jan-2019

ന്യൂജഴ്സി: നാടിന്റെ സംസ്‌ക്കാരവും ജീവിതവും യുവതലമുറ നേരിട്ടറിയാന്‍ നടപ്പാക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യൂത്ത് ഇന്റേൺഷിപ്പ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പുതിയൊരനുഭവം. കൊളംബിയ ബ്രിട്ടീഷ് സര്‍വകലാശാലയിലെ അഞ്ജന രാജേന്ദ്രന്‍, വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഷെഫാലി പണിക്കര്‍ എന്നിവരാണ് പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തി ജീവിതത്തിന്റെ വിവിധവശങ്ങൾ നേരിട്ടറിഞ്ഞത്‌. പാലക്കാട് അട്ടപ്പാടിയിലെ ആദിവാസികള്‍ക്കൊപ്പം ഒരു മാസം താമസിച്ചുകൊണ്ടായിരുന്നു ഇത്.

അട്ടപ്പാടിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനിലെ ഡോ. നാരായണന്റെ മേല്‍നോട്ടത്തില്‍ നടന്ന പരിപാടി ജീവിത കാഴ്ചപ്പാടുതന്നെ മാറ്റിയതായി അഞ്ജനയും ഷെഫാലിയും പറയുന്നു. പുസ്തകങ്ങളില്‍ നിന്ന് കിട്ടാത്ത, സര്‍വകലാശാലകളില്‍ പഠിപ്പിക്കാത്ത പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ തൊട്ടറിയാനായി. അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിത പോരാട്ടത്തിന്റെ ദുരിത ചിത്രങ്ങള്‍ നേരി്ല്‍ കാണാനും സാധിച്ചു. ആദിവാസികള്‍ക്കൊപ്പം ജീവിച്ച് അവരുടെ കലയും സംസ്‌ക്കാരവും രീതികളുമൊക്കെ നേരിട്ടറിഞ്ഞ് കുട്ടികൾക്ക് ലോക വിജ്ഞാനത്തിന്റെ ശലകങ്ങള്‍ പകര്‍ന്നു നല്‍കി. അറിഞ്ഞും ആസ്വദിച്ചുമുള്ള ഒരുമാസം അവിസ്മരണീയമായിരുന്നതായി ഇരുവരും പറഞ്ഞു.

മാതൃഭാഷയിലുള്ള അറിവും, സംവാദന മികവും, നേതൃഗുണവും, വിവേചന ബുദ്ധിയും വർദ്ധിപ്പിക്കുന്നതോടൊപ്പം അർത്ഥവത്തായ ജീവിതത്തിന്‌ ഉന്നത വിദ്യാഭ്യാസം, ഉയർന്ന സാമ്പത്തിക സ്ഥിതി, പ്രശസ്തി എന്നിവയ്ക്ക്‌ മീതെ ഒരു നിർവ്വചനം കൊടുക്കാൻ സാധിച്ചു എന്നതാണ് യൂത്ത് ഇന്റേൺഷിപ്പിന്റെ വലിയഗുണമെന്ന് അഞ്ജനയും ഷെഫാലിയും പറഞ്ഞു.

സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്തര്‍ലീനമായ പക്ഷപാതങ്ങളെ തിരിച്ചറിഞ്ഞ് ലോകത്തെപ്പറ്റി കൂടുതല്‍ വീക്ഷണം നേടിയെടുക്കാനായി. മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതുപോലെ ആദിവാസി സമൂഹം നിരാശരും, പ്രതീക്ഷ നഷ്ടപ്പെട്ടവരുമല്ലെന്നും മറിച്ച്‌ സന്തോഷാലുക്കളും തങ്ങളുടെ സമൂഹത്തില്‍ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. തുല്യാവസരമാണ് അവര്‍ക്ക് കിട്ടേണ്ടത്. തുടര്‍ച്ചയായ പിന്തുണയും. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഇരുവരും കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ രേഖാ മേനോന് കൈമാറി.


My father and Amma are kindred spirits.

Ms. Yolanda King | Daughter of Rev. Martin Luther King Jr.