രാജേന്ദ്രന് തലപ്പത്ത് : കെ എച്ച് എൻ എ കാനഡ റീജിയന് വൈസ് പ്രസിഡന്റ്

20-Mar-2019


ടൊറന്റോ: കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്കയുടെ കാനഡ റീജിയന് റീജണല് വൈസ് പ്രസിഡന്റായി രാജേന്ദ്രന് തലപ്പത്തിനെ തെരഞ്ഞെടുത്തു.
കാല് നൂറ്റാണ്ടിലേറെയായി കാനഡയില് താമസിക്കുന്ന രാജേന്ദ്രന് കണ്ണൂര് തളിപ്പറമ്പ് സ്വദേശിയാണ്. തലശ്ശേരി നെട്ടൂര് ടെക്നിക്കല് ട്രയിനിംഗ് ഫൗണ്ടഷന് കോളേജില് നിന്ന് ടൂള് മേക്കര് പഠനം പൂര്ത്തിയാക്കിയ രാജേന്ദ്രന് ടൊറന്റോ യിലെ പ്രമുഖ കമ്പനിയുടെ എജിഎം ആണ്.
ബ്രാംപ്ടണ് ശ്രീഗുരുവായൂരപ്പന് ക്ഷേത്രം, ഒന്റാറിയോ ഹിന്ദു മലയാളി, ടൊറന്റോ മലയാളി സംഘം എന്നിവയില് സജീവമാണ്. പ്രവീണ ഭാര്യ. അജ്ഞന, സഞ്ജയ് മക്കൾ.
ഹിന്ദു ഹെറിറ്റേജ് സെന്ററില് നടന്ന ശുഭാരംഭ ചടങ്ങില് മുന് റീജ്യണൽ വൈസ് പ്രസിഡന്റായിരുന്ന വിനോദ് വരപ്രവനാണ് രാജ് തലപ്പത്തിനെ സദസ്സിന് പരിചയപ്പെടുത്തിയത്. കെ എച്ച് എൻ എ ദേശീയ അധ്യക്ഷ ഡോ. രേഖാ മേനോന്, ഉപാധ്യക്ഷന് ജയചന്ദ്രന്, ജനറല് സെക്രട്ടറി കൃഷ്ണരാജ്, ട്രഷറര് വിനോദ് കെആര്കെ, മുന് ജനറല് സെക്രട്ടറി രാജേഷ് കുട്ടി. ഡയറക്ടർ ബോർഡ് അംഗം സുദർശനകുറുപ്പ് എന്നിവര് സന്നിഹിതരായിരുന്നു.
കെ എച്ച് എന് എ കണ്വന്ഷന് ആഗസറ്റ് 30 മുതല് സെപ്റ്റമ്പര് 2 വരെ ന്യൂജഴ്സിയിലെ ചെറിഹില് ക്രൗണ്പ്ളാസാ ഹോട്ടലിലാണ് നടക്കുക.

Toronto: Rajendran Thalappath is designated as the Canada region regional Vice President (RVP) for the KHNA Global Hindu Convention to be held in NJ from Aug 30th to Sep 2nd, 2019. Hailing from Thaliparambu in Kannur district, Rajendran has been living in Canada for more than 25 years. After completing Toolmaker from NTTF Tellicherry he is now working as AGM of an automotive manufacturing company in Toronto. Rajendran has been actively associated with Brampton Guruvayoorappan temple, OHM (Ontario Hindu Malayalee), and Toronto Malayalee Samajam. He lives in Aurora, ON with wife Praveena and children Anjana and Sanjay.

At the Subharambham function held at Hindu Heritage Center, past regional Vice President Vinod Varapravan introduced Rajendran to the audience. KHNA President Dr. Rekha Menon, Vice President Jay Chandran, General Secretary Krishnaraj Mohanan, Past General Secretary Rajesh Kutty, and Director Board member Sudarsana Kurup were present.

Rajendran Thalappath

It is better to perform one's own duties imperfectly than to master the duties of another. By fulfilling the obligations he is born with, a person never comes to grief.

The Bhagavad Gita | Krishna Quotes