പുൽവാമ ആക്രമണം: കെ എച്ച്‌ എൻ എ പ്രാർത്ഥനായോഗം ന്യൂ ജഴ്സിയിൽ

18-Feb-2019

ന്യൂ ജഴ്സി: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂ ജഴ്സിയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ക്രാൻബറി ചിന്മയ മിഷൻ ആസ്ഥാനത്ത് പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ഭടന്മാർക്ക് വേണ്ടി ഫെബ്രുവരി 16 ശനിയാഴ്ച്ച പ്രാർത്ഥനായോഗം സംഘടിപ്പിച്ചു. കെ എച്ച് എൻ എ യുടെ 2019 ന്യൂ ജഴ്സി കൺവൻഷൻ ഭാരവാഹികളായ രവി കുമാർ, അരുൺ നായർ, ചിത്ര മേനോൻ, സഞ്ജീവ് കുമാർ, രെതി മേനോൻ, മധു ചെറിയേടത്ത് തുടങ്ങി ന്യൂ ജഴ്സിയിലെ വിവിധ മേഖലകളിൽനിന്നുമുള്ള ഒട്ടനവധിപേർ മരണപ്പെട്ട ധീരജവാന്മാർക്ക് അന്ത്യോപചാരം അർപ്പിക്കുകയും, അവരുടെ കുടുംബങ്ങൾക്ക് അനുശോചനങ്ങൾ അറിയിക്കുകയും ചെയ്തു.

കെ എച്ച് എൻ എ പ്രസിഡന്റ് ഡോ. രേഖ മേനോൻ തന്റെ സന്ദേശത്തിൽ ഭീരുക്കളുടെ ആക്രമണത്തെ ശക്തമായി അപലപിക്കുകയും, വീരചരമം പ്രാപിച്ച സേനാനികളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Pulwama Prayer

Amma has done more work than many governments have ever done for their people... her contribution is enormous

Prof. Muhammad Yunus | 2006 Nobel Peace Prize Winner Founder, Grameen Bank