അയോദ്ധ്യയിലെ ശ്രീ രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണ

04-Aug-2020

 

അയോദ്ധ്യയിലെ ശ്രീ രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണ: വടക്കേ അമേരിക്കയിലെ 1008 ഗൃഹങ്ങളിൽ KHNA ശിലാപൂജ ഒരുക്കും


അയോദ്ധ്യയിൽ പുതിയ രാമക്ഷേത്രം നിർമ്മിക്കുന്നതിന് മുന്നോടിയായുള്ള ഭൂമിപൂജ ഓഗസ്റ്റ് 5 ന്. ലോകമെമ്പാടുമുള്ള കോടിക്കണക്കായ ശ്രീരാമചന്ദ്ര ഭക്തർ അന്നേദിവസം രാമനാമം ജപിച്ചുകൊണ്ടു ഭാരതഭൂവിലെ അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയിൽ നടക്കുന്ന ഭക്തിനിർഭരമായ ഭൂമിപൂജാ ചടങ്ങുകളിൽ ഭാഗഭാക്കാകുമ്പോൾ ദൂരെ ഏഴാം കടലിനക്കരെ ശ്രീരാമഭക്തർ രാമക്ഷേത്ര നിർമ്മാണത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് നിലവിളക്ക് കൊളുത്തിവെച്ച് ശിലാപൂജ നടത്തും.


വടക്കേ അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ഹൈന്ദവരുടെ കൂട്ടായ്മയായ കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (KHNA) ആഭിമുഖ്യത്തിലാണ് മേഖലയിലെ 1008 ഹിന്ദു ഭവനങ്ങളിൽ ശിലാപൂജ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 4 ന് 08.00 PM EST (05.00 PM PST) ക്കാണ് രാമായണ പാരായണത്തോടെ ശിലാപൂജ ചടങ്ങുകൾ ആരംഭിക്കുക. സ്വന്തം ഭവനങ്ങളിൽ നിലവിളക്ക് കൊളുത്തിവെച്ച് വൃത്തിയാക്കിയ ഒരു ശിലയിൽ (a brick/stone) രാമക്ഷേത്രത്തിനുള്ള ഒരു ശിലയെ സങ്കൽപ്പിച്ച് യജ്ഞാചാര്യനായ ശ്രീ. മണ്ണടി ഹരിയുടെ നിർദ്ദേശപ്രകാരം ശിലാപൂജ നിർവ്വഹിക്കാവുന്നതാണ്. ഇതോടൊപ്പം ഓരോ ഭവനത്തിൽനിന്നും 10 ഡോളറിൽ കുറയാത്ത ഒരു സംഖ്യ രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് സമർപ്പിക്കുവാനും അഭ്യർത്ഥിക്കുന്നു.

മനസ്സിൽ സങ്കൽപിച്ചു സമർപ്പിച്ച സംഖ്യ KHNA വെബ്സൈറ്റിലൂടെ (www.namaha.org) സംഭാവനയായി നൽകാവുന്നതാണ്. ഈ സംഖ്യ Ram Mandir Construction Trust of Ayodhya-ക്കു KHNA കൈമാറുന്നതാണ്.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

ശ്രീ രതീഷ് നായർ :(703 )624 -1393 Email: ratheesh.adoor@gmail.com
ശ്രീ രാജീവ് ഭാസ്കരൻ : (516 )395 -9480 Email: rajeevbhaskaran@gmail.com
ശ്രീ വിശ്വനാഥൻ പിള്ള : (484 )802 -5682
    Raama Raama Raameti Rame Raame Manorame |
    Sahasra-Naama Tat-Tulyam Raama-Naama Varaanane ||

     

 

 

Don't look back—forward, infinite energy, infinite enthusiasm, infinite daring, and infinite patience—then alone can great deeds be accomplished.

Swami Vivekananda | Indian Hindu monk and chief disciple