ശബരിമലയില്‍ നടന്നത് ഹിന്ദുവേട്ട: കെ എച്ച് എന്‍ എ

04-Jan-2019

ന്യുജഴ്സി: ശബരിമലയിലെ നിര്ബന്ധിത യുവതി പ്രവേശനത്തിലൂടെ നടന്ന ആചാര ലംഘനം മത വിശ്വാസത്തിനു എതിരെ നടക്കുന്ന കടുത്ത ഭരണകൂട ഭീകരതയുടെ ഏറ്റവും അവസാനത്തെ ദൃഷ്ടാന്തമാണെന്നു കേരളാ ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്ക (കെ എച്ച് എന് എ).

അന്തിമ വിജയം എന്നും ധര്മ്മത്തിന്റേതായിരിക്കുമെന്നും ഈ ലക്ഷ്യത്തിലെത്തുംവരെ ശരണ മന്ത്രങ്ങളുടെ കരുത്തോടെ ഹൈന്ദവ വിശ്വാസികള് ജാഗരൂകരായി നില്ക്കേണ്ട സമയമാണിതെന്നും കെ എച് എന് എ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഇരുട്ടിന്റെ മറവില് നീചമായ മാര്ഗങ്ങളിലൂടെ അയ്യപ്പ ഭക്തരെ അവഹേളിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആക്ടിവിസ്റ്റുകളെ ശബരിമലയിലെത്തിക്കാന് സര്ക്കാര് സംവിധാനങ്ങള് ഉപയോഗിച്ചു ഗൂഢാലോചന നടത്തിയവരെയും അതിനു ഒത്താശ ചെയ്തവരെയും ഹൈന്ദവ സമൂഹം തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണം. ഇതിനു നേതൃത്വം വഹിച്ച ജനാധിപത്യ സര്ക്കാര് ക്ഷമിക്കാനാകാത്ത തെറ്റാണു ഹൈന്ദവ വിശ്വാസികളോട് ചെയ്തത്. സംഘിടതമായ വോട്ടു ബാങ്കല്ല എന്ന ന്യൂനത മുതലെടുത്തു ഹൈന്ദവ വിശ്വാസികളുടെ ആചാര അനുഷ്ഠാനങ്ങള്ക്കു പുല്ലു വില കല്പ്പിക്കുന്ന സര്ക്കാരിന്റെ ധാര്ഷ്ട്യം അവരുടെ നാശത്തിനു കാരണമാകും .

ഇതിലും വലിയ സംഘടിത ആക്രമണങ്ങള് അതിജീവിച്ച ചരിത്രമുള്ള ഹൈന്ദവ സമൂഹം ശബരിമലയിലെ ആചാരങ്ങള് സംരക്ഷിക്കുക തന്നെ ചെയ്യും. കേരളം മുഴുവന് തെളിഞ്ഞ അയ്യപ്പ ജ്യോതിഃ ഓരോ ഭക്തന്റെയും മനസ്സില് ഇന്നും ജ്വലിച്ചു നില്ക്കുന്നുണ്ട്. ഹിന്ദുക്കള് ഒന്നിക്കുമ്പോള് ഭയപ്പെടുന്നത് അതിന്റെ വലിപ്പവും മഹത്വവും തിരിച്ചറിഞ്ഞവരാണ് .അത് കൊണ്ട് മതില് പണിതു യൂദാസുമാരെ ഉപയോഗിച്ച് ജാതി വിഭജനം നടത്താന് ശ്രമിച്ചിട്ടും കേരളത്തിലെ ഹിന്ദുക്കള് മുന്പില്ലാത്ത വിധം ഒരേ മനസോടെ ശരണ മന്ത്രം ഉരുവിട്ട് മുന്നോട്ടു തന്നെ പോകും എന്ന് തെളിഞ്ഞു കഴിഞ്ഞു .

ഒരു കരുത്തുറ്റ പ്രവാസി സംഘടന എന്ന നിലയില് കേരളത്തിലെ ഹിന്ദുവിന്റെ വംശ നാശം കൊതിക്കുന്ന ശക്തികളെ എതിര്ത്ത് തോല്പ്പിക്കാന് ചെയ്യാവുന്നതെല്ലാം ചെയ്യാന് കെ എച് എന് എ ഒരുക്കമാണ്. നോര്ത്ത് അമേരിക്കയില് ഉടനീളം പ്രവര്ത്തിക്കുന്ന വിവിധ ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ ജനാധിപത്യ മൂല്യങ്ങളില് അടിയുറച്ച പ്രതിഷേധ പരിപാടികളുമായി തുടര്ന്നും മുന്നോട്ടു പോവുമെന്ന് പ്രസിഡന്റ് ഡോ രേഖാ മേനോന് പ്രസ്താവനയില് പറഞ്ഞു.

കേരളത്തിലെ ഹിന്ദു സമൂഹം താല്ക്കാലികമായ തിരിച്ചടികളെ അതി ജീവിച്ചു കൂടുതല് സംഘടിതമായി കരുത്തോടെ, നിര്ണായക സമയത്തു പിന്നില് നിന്ന് കുത്തിയ ജാതി കോമരങ്ങളെയും, ഹൈന്ദവ മുന്നേറ്റങ്ങളെ അസൂയയോടും അസഹിഷ്ണുതയോടും കാണുന്ന വളരെ കുറച്ചു മാത്രം വരുന്ന വര്ഗീയ വാദികളെയും നിഷ്പ്രഭമാക്കി മുന്നോട്ടു കുതിക്കുമ്പോള് അതില് ചെറുതെങ്കിലും നിര്ണായകമായ പങ്കു വഹിക്കാന് കെ എച് എന് എ ഉണ്ടാകുമെന്ന് സെക്രട്ടറി കൃഷ്ണരാജ് മോഹനന് അഭിപ്രായപ്പെട്ടു.

 Amma has done more work than many governments have ever done for their people... her contribution is enormous

Prof. Muhammad Yunus | 2006 Nobel Peace Prize Winner Founder, Grameen Bank