കെ എച്ച് എന്‍ എ കണ്‍വെന്‍ഷന് കാനഡയില്‍ ശുഭാരംഭം

14-Mar-2019

ടൊറന്റോ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഗോള ഹിന്ദു കണ്‍വന്‍ഷന്റെ കാനഡയിലെ ശുഭാരംഭം പരിപാടി ടൊറന്റോയില്‍ നടന്നു. ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കെ എച്ച്‌ എന്‍ എ ദേശീയ ഭാരവാഹികള്‍ക്ക് ഗംഭീര സ്വീകരണം നല്‍കി കൊണ്ടായിരുന്നു പരിപാടികളുടെ തുടക്കം. അധ്യക്ഷ ഡോ. രേഖാ മേനോന്‍ , ജനറല്‍ സെക്രട്ടറി കൃഷ്ണരാജ്, വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍, ട്രഷറര്‍ വിനോദ് കെആര്‍കെ എന്നിവരെ ക്ഷേത്രം പ്രഡിഡന്റ് ഡോ കുട്ടി, മേല്‍ശാന്തി ദിവാകരന്‍ തിരുമേനി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ക്ഷേത്രഭരണസമിതി ഭാരവാഹികളായ ആര്‍ കെ പടിയത്ത്, വി പി ദിവാകരന്‍, ശ്രീനാരായണ അസോസിയേഷന്‍ പ്രസിഡന്റ് ഉമാശങ്കര്‍, എന്‍ എസ് എസ് ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദേശീയ കണ്‍വന്‍ഷനിലെ പരിപാടികളെകുറിച്ച് ഡോ. രേഖാ മേനോന്‍ വിശദീകരിച്ചു. വിവിധ നഗരങ്ങളി്ല്‍ നടന്ന ശുഭാരംഭചടങ്ങുകളുടെ വിജയം ആവേശം നല്‍കുന്നതാണെന്ന് ഡോ. രേഖ പറഞ്ഞു. പുതിയ ഗുരുവായൂരപ്പൻ അമ്പലത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും കെ എച്ച്‌ എൻ എ ഭാരവാഹികൾ അഭിനന്ദനം അറിയിക്കുകയും ജൂലൈ 8ന്‌ നടക്കുന്ന കുംഭാഭിഷേകത്തിന്‌ ആശംസകൾ നേരുകയും ചെയ്തു.

ഹിന്ദു ഹെറിറ്റേജ് സെന്ററില്‍ നടന്ന ശുഭാരംഭ ചടങ്ങില്‍ അധ്യക്ഷ ഡോ. രേഖാ മേനോന്‍, ഉപാധ്യക്ഷന്‍ ജയചന്ദ്രന്‍, മുന്‍ ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടി എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ കണ്‍വന്‍ഷനിലെ റീജിനല്‍ വൈസ് പ്രസിഡന്റായിരുന്ന വിനോദ് വരപ്രവന്‍ പുതിയ റീജിനല്‍ വൈസ് പ്രസിഡന്റ് രാജ് തലപ്പത്തിനെ പരിചയപ്പെടുത്തി. ഡിട്രോയിറ്റ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത ഉണ്ണികൃഷ്ന്‍ കൈനില, പ്രവീണ രാജേന്ദ്രന്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. ദേശീയ കണ്‍വന്‍ഷന്റെ രൂപരേഖ സദസ്സിനു മുന്നില്‍ അവതരിപ്പിച്ച ജനറല്‍ സ്‌ക്രട്ടറി കൃഷ്ണരാജ് കൂടുതല്‍ ആളുകള്‍ മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്ത് പങ്കാളിത്തം ഉറപ്പാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഒന്‍പത് കുടുബങ്ങള്‍ ചടങ്ങില്‍ വെച്ചുതന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി. കെ എച്ച്‌ എൻ എ ഡയറക്ടർ ബോർഡ്‌ അംഗം സുദർശനകുറുപ്പ്‌ ചടങ്ങിൽ സന്നിഹിതനായിരുന്നു.

Toronto: The Subharambham function of the Canada region for KHNA Global Hindu Convention NJ 2019 was conducted at two different venues in Toronto on Mar 3rd, 2019. At the Brampton Guruvayoorappan temple function, KHNA executive members were given a rousing reception. President Dr. Rekha Menon, Vice President Jay Chandran, General Secretary Krishnaraj Mohanan, and Treasurer Vinod Kearke were welcomed by GTOB president Dr. Kutty and chief priest Divakaran Thirumeni. Members of the temple board of directors R K Padiyath, V P Dinakaran, Sree Narayana Association president Umashankar and representatives from Nair Service Society were also present. Dr. Rekha Menon mentioned that it was encouraging to see the responses from the Subharambhams that was happening all over US and Canada. KHNA executive members congratulated the temple office bearers on the successful completion of the temple construction and conveyed their wishes for the upcoming Kumbhabhishekam on July 8th.

At the Hindu Heritage Center auditorium, the official Toronto Chapter kickoff was arranged. President Dr. Rekha Menon, Vice President Jay Chandran, and past KHNA Secretary Rajesh Kutty addressed the gathering. Regional VP from last Convention Vinod Varaparavan introduced the new regional VP for this year Raj Thalappath. Unnikrishnan Kainila and Praveena Rajendran shared their experiences from Detroit convention. Secretary Krishna Raj explained the plans for the NJ convention and requested everyone to register. Nine families registered for the convention at the function. Director board member Sudarsana Kurup was also present at the function.

KHNA 2019 Canada Subharambham
KHNA 2019 Canada Subharambham
KHNA 2019 Canada Subharambham
KHNA 2019 Canada Subharambham

Don't look back—forward, infinite energy, infinite enthusiasm, infinite daring, and infinite patience—then alone can great deeds be accomplished.

Swami Vivekananda | Indian Hindu monk and chief disciple