പ്രഭാഷണങ്ങളും സാംസ്‌ക്കാരിക പരിപാടികളും സമന്വയിച്ച അരിസോണ ശുഭാരംഭം

05-Apr-2019

ഫീനിക്‌സ്: പ്രേരകവും പ്രയോജനകരവുമായ പ്രഭാഷണങ്ങളും വിശിഷ്ട സാംസ്‌ക്കാരിക പരിപാടികളും സമന്വയിപ്പിച്ച്‌ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഗോള ഹിന്ദു കണ്‍വന്‍ഷന്റെ അരിസോണയിലെ ശുഭാരംഭം ഉജ്ജ്വലമായി . കാലിഫോര്‍ണിയ ബേക്കേഴ്‌സ് ഫീല്‍ഡ് ചിന്മയമിഷനിലെ ആചാര്യ അശോക് ജി, ആചാര്യ സുധ ജി എന്നിവർ ചേര്‍ന്ന് നിലവിളക്ക് തെളിച്ചതോടെ ചടങ്ങുകള്‍ തുടങ്ങി.

എല്ലാ ഹൈന്ദവ സംഘടനകളേയും ഒരേ കുടക്കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന കെ എച്ച് എന്‍ എ യുടെ പ്രവര്‍ത്തനങ്ങള്‍ സ്വാഗത പ്രസംഗത്തില്‍ ഡോ സതീഷ് അമ്പാടി എടുത്തുകാട്ടി. കെ എച്ച് എന്‍ എ അധ്യക്ഷ ഡോ. രേഖാ മേനോന്റെ സന്ദേശം ട്രസ്റ്റി ബോര്‍ഡ് അംഗം പ്രൊഫ. ജയകൃഷ്ണന്‍ വായിച്ചു. സംസ്‌ക്കാരവും പാരമ്പര്യവും അടുത്ത തലമുറയക്ക് കൈമാറാനുള്ള ശ്രമങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ആവശ്യപ്പെട്ട ഡോ. രേഖാ മേനോന്‍ ഏവരെയും ന്യൂജഴ്സിയിലെ കൺവെൻഷനിലേക്ക്‌ ക്ഷണിക്കുകയും അരിസോണയിൽനിന്നുള്ള രജിസ്ട്രേഷനുകൾക്ക്‌ നന്ദി അറിയിക്കുകയും ചെയ്തു. ഹിന്ദു ഐക്യത്തെക്കുറിച്ച സംസാരിച്ച ആചാര്യ അശോക് ഹിന്ദുക്കളെ ഒരുമിപ്പിക്കുന്നതി്ല്‍ കണ്‍വന്‍ഷനുകള്‍ക്കുള്ള പ്രാധാന്യവും എടുത്തുകാട്ടി. മുന്‍ കണ്‍വന്‍ഷനുകളുടെ അനുഭവങ്ങള്‍ മുന്‍ ദേശീയ പ്രസിഡന്റ് ഡോ. രാംദാസ് പിള്ള പങ്കുവെച്ചു.

കുട്ടികള്‍ മനോഹരമായി ആലപിച്ച ഗണേശ സ്തുതിയോടെയായിരുന്നു സാംസ്‌ക്കാരിക പരിപാടികളുടെ തുടക്കം. വര്‍ഷാ ദാമോദറിന്റെ മോഹിനിയാട്ടവും പ്രിയ മങ്കലത്ത് പട്ടേല്‍, അനിത പ്രസീദ്‌ എന്നിവരുടെ ഭരതനാട്യവും, ഗായത്രിയുടെ കഥകും ചാരുത പകര്‍ന്നു. അച്ചുതം കേശവം ഗാനത്തിന്റെ പശ്ചാത്തലത്തില്‍ യുവതികളുടെ ഫ്യൂഷന്‍, ചിത്രാ വൈദി, മുരളി ഭട്ട് എന്നിവരുടെ ആലാപനങ്ങളും യുവതികളുടെ കൈകൊട്ടികളിയും സദസ്സിനെ ആസ്വാദനത്തിന്റെ ഉന്നതിയിലെത്തിച്ചു.

Phoenix: On Mar 16th, Phoenix, Arizona held Kerala Hindus of North America (KHNA) Subharambham in support of the 2019 New Jersey Convention and to bring awareness about KHNA conventions. The event was inaugurated lighting a lamp by Acharya Ashok Ji and Acharya Sudha Ji from Chinmaya Mission, Bakersfield, California. The Subharambham event was a beautiful mix of outstanding cultural performances and motivational and inspiring speeches.

Dr. Satheesh Ambadi, in his welcome speech, highlighted that KHNA alone is capable of bringing all Hindus together under one umbrella and requested the audience to strongly support the current convention in New Jersey through their presence. Prof. R. Jayakrishnan, a KHNA Trustee Board Member, read a detailed and well-written message from Dr. Rekha Menon, current and first woman President of KHNA. In her message, Dr. Rekha Menon, being a second generation, stressed on the need to belong to the Hindu community and urged everyone to be part of it to pass on our rich culture and heritage to the next generations. Acharya Ashok Ji spoke about Hindu unity and the importance of such conventions to bring Hindus together. Dr. Ramdas Pillai, a past President of KHNA from Los Angeles, California, shared his experiences from the success of past conventions.

The day's cultural programs started with Ganesha sthothrams rendered beautifully by young children followed by a beautiful Mohiniattam performance by Varsha Damodhar. Preya Managalt Patel from Austin, Texas and Anitha Praseed from Arizona transported the audience to a beautiful world of bhava through most expressive Bharatanatyam and classical performances. The venue then transitioned classical to fusion with a rendition of Achutam Kesavam by the youth of Arizona and back to classical with a mesmerizing Kathak performance from Gayathri. The singers ensured that the solemnness of the occasion is kept intact through beautiful renditions of Krishnam Vande Jagatgurum by Chitra Vaidy and team and Nirvana Shatkam by Murali Bhatt and team. Of course, no Kerala cultural program is complete without Kaikottikali, and 8 beautiful ladies of Arizona ensured that it is still the centerpiece for a traditional Kerala performance. Dr. Rekha Menon in her message had personally invited everyone to the convention in NJ and on behalf of the team had thanked in advance for the support from Arizona with them handing over the registrations to Prof. Jayakrishnan by Dr. Ambadi.

KHNA 2019 Arizona Subharambham
KHNA 2019 Arizona Subharambham
KHNA 2019 Arizona Subharambham

When thy intelligence shall cross beyond the whirl of delusion, then shalt thou become indifferent to Scripture heard or that which thou hast yet to hear.

Bhagavad Gita | Chapter 2, Verse 52