കെ എച്ച്‌ എൻ എ കൺവെൻഷൻ: ബാങ്ക്വെറ്റ്‌ നിശയിൽ താരപ്രഭ

02-Aug-2019

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന്റെ ബാങ്ക്വറ്റിന് താര പ്രഭയും. നടനും ഗായകനുമായ സിദ്ധാര്‍ഥ് മേനോൻ മുഖ്യാതിഥിയായും, നടിയും ഗായികയുമായ മീര നന്ദന്‍, സ്റ്റാര്‍ സിംഗര്‍ ഫെയിം പാട്ടുകാരനും വയലിനിസ്റ്റുമായ വിവേകാനന്ദൻ, തമിഴ് ഗായിക അലീഷ തോമസ് ,നടിയും നര്‍ത്തകിയുമായ കൃഷ്ണ പ്രഭ, ഡ്രമ്‌സിലെ മാന്ത്രികന്‍ അഖില്‍ ബാബു എന്നിവര്‍ അതിഥികളായും ബാങ്ക്വറ്റ് നിശയില്‍ പങ്കെടുക്കും.

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ബാങ്ക്വറ്റ് നിശ സെപ്റ്റമ്പര്‍ 1 നാണ്.

KHNA 2019 Banquet Nite

Kerala Hindus of North America (KHNA) is a 501(c)(3) Non-Profit Organization. All contributions made are tax deductible.

Dr. Rekha Menon | President of KHNA