ബിനീഷ് വിശ്വംഭരൻ കെ.എച്.എൻ.എ ജോയിന്റ് ട്രെഷറർ

04-Jun-2018

ബിനീഷ് വിശ്വംഭരൻ കെ.എച്.എൻ.എ ജോയിന്റ് ട്രെഷറർ

2019 ജൂലൈയിൽ ന്യൂ ജേഴ്സിയിൽ നടക്കുവാൻ പോകുന്ന 10 മത് ഗ്ലോബൽ ഹിന്ദു കൺവെൻഷന്റെ ഭാഗമായുള്ള എക്സികുട്ടീവ് കമ്മിറ്റിയിൽ ജോയിന്റ് ട്രഷറായി ശ്രീ ബിനീഷ് വിശ്വംഭരനെ ഐക്യകണ്ഡേന തിരഞ്ഞെടുത്തു. തികച്ചും വ്യക്തിപരമായ കാരണങ്ങളാൽ മുൻ ജോയിന്റ് ട്രഷറർ ശ്രീമതി രമ്യ അനിൽകുമാർ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് വളരെ അധികം പ്രവർത്തന മികവും പരിചയവുമായി ശ്രീ ബിനീഷ് വിശ്വംഭരൻ എത്തുന്നത്.

ഏകദേശം 12 വർഷങ്ങൾക്കു മുൻപാണ് ശ്രീ ബിനീഷ് വിശ്വംഭരൻ അമേരിക്കയിലേക്ക് കുടിയേറിയത്. ആതുര സേവന രംഗത്ത് ജോലി ചെയ്യുന്ന അദ്ദേഹം 2006 മുതൽ ഫ്ലോറിഡയിലെ മയാമിയിലാണ് താമസം. സൗത്ത് ഫ്ലോറിഡയിലെ ഹിന്ദു അസോസിയേഷനായ കേരളാ ഹിന്ദുസ് ഓഫ് സൗത്ത് ഫ്ലോറിഡയിൽ തുടക്കം മുതൽ പ്രവർത്തിക്കുകയും വിവിധ കാലയളവുകളിൽ സംഘടയുടെ സെക്രട്ടറി, ട്രഷർ, ജോയിന്റ് ട്രഷറർ ഏറ്റടുത്തു പ്രവൃത്തിച്ചതോടൊപ്പം മറ്റു സാംസ്കാരിക സംഘടനകളുടെ പ്രവർത്തനങ്ങളിലും സഹകരിച്ചു വരുന്നു.ജന്മനാട്ടിൽ ബാലഗോകുലമായും മറ്റു ഹൈന്ദവ സംഘടനകളുമായും യോജിച്ചു പ്രവർത്തിച്ചതിന്റെ പരിചയം അദ്ദേഹത്തിന്റെ ഇവിടുത്തെ പ്രവർത്തനങ്ങളിൽ വരെയധികം മുതൽകൂട്ടായിട്ടുണ്ട്.

KHNA യിൽ 2011 മുതൽ സജീവ പ്രവത്തകനായ ശ്രീ ബിനീഷ് വിശ്വംഭരൻ 2013 - 2015 കാലഘട്ടത്തിൽ KHNA ഡയറക്ടർ ബോർഡ് മെമ്പറായും 2015 - 2017 കാലയളവിൽ KHNA സൗത്ത്ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റ ആയും KHNA യുവ വൈസ് ചെയറായും പ്രവർത്തിച്ചിട്ടുണ്ട്. പത്തനംതിട്ട കോന്നി സ്വദേശിയാണ്.

Binesh Viswambaran

It is better to perform one's own duties imperfectly than to master the duties of another. By fulfilling the obligations he is born with, a person never comes to grief.

The Bhagavad Gita | Krishna Quotes