കെ എച്ച്‌ എൻ എ കൺവെൻഷൻ: ദേവി ജയൻ ഷിക്കാഗൊ കൾച്ചറൽ കോർഡിനേറ്റേർ

23-May-2019

ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത്‌ കൺവെൻഷന്റെ സാംസ്ക്കാരികപരിപാടികളുടെ സംയോജകയായി ഷിക്കാഗൊയിൽനിന്നും ദേവി ജയനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

ആലപ്പുഴ സ്വദേശിനിയായ ദേവി ജയൻ കെ എച്ച്‌ എൻ എ യുടെ ഡിട്രോയിറ്റ്‌ കൺവെൻഷനിലെ കലാപരിപാടികളുടെ അവതാരകയും നൃത്തപരിപാടികളിലെ സജീവ അംഗവുമായിരുന്നു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മൈ കർമ്മ (My Karma) എന്ന സ്ഥാപനത്തിന്റെ പ്രാരംഭകയും ലാസ്യ എന്ന നൃത്തക്കൂട്ടായ്മയുടെ സ്ഥാപകരിൽ ഒരാളുമാണ്‌. ഷിക്കാഗൊ കേന്ദ്രീകരിച്ച്‌ നിരവധി നൃത്തരൂപങ്ങൾ സംവിധാനം ചെയ്ത്‌ അവതരിപ്പിച്ചിട്ടുണ്ട്‌.

ബയോടെക്നോളജിയിൽ ബിരുദാനന്തരബിരുദമുള്ള ദേവി ഇപ്പോൾ ജോലിക്കൊപ്പം ക്ലിനിക്കൽ സൈക്കോളജിയിൽ പി എച്ച്‌ ഡി എടുത്ത്കൊണ്ടിരിക്കുകയാണ്‌. പ്രശസ്ത സിനിമ സംവിധായകൻ ജയൻ മുളങ്ങാടിന്റെയും റിട്ടയേർഡ്‌ പ്രൊഫ. കല ജയന്റെയും മകളായ ദേവി കഴിഞ്ഞ പന്ത്രണ്ട്‌ വർഷമായി അമേരിക്കയിലാണ്‌. ഭർത്താവ്‌ സജിത്‌ പ്രസാദ്‌, മകൾ വൈഗ എന്നിവരോടൊപ്പം ഷിക്കാഗൊയിൽ താമസം.

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിലാണ്‌‌‌ കണ്‍വന്‍ഷന്‍. കലാസാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച്‌ മുതൽ പതിനെട്ട്‌ വയസ്സ്‌ വരെയുള്ളവർക്കും, മുതിർന്നവർക്കും, ദമ്പതികൾക്കുമായി ആകർഷകമായ മത്സരങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. കൂടുതൽ വിവരങ്ങൾക്ക്‌ http://www.namaha.org/convention/cultural2019.html സന്ദർശിക്കുക. അല്ലെങ്കിൽ khnacultural@gmail.com ൽ ബന്ധപ്പെടുക.

Devi Jayan

Amma has done more work than many governments have ever done for their people... her contribution is enormous

Prof. Muhammad Yunus | 2006 Nobel Peace Prize Winner Founder, Grameen Bank