കെ എച്ച്‌ എൻ എ: ക്ലീവ്‌ലാന്റിൽ പ്രൗഢോജ്ജ്വലമായ ശുഭാരംഭം

29-Apr-2019

ക്ലീവ്‌ലാന്റ്‌: കേരള ഹിന്ദുസ്‌ ഓഫ്‌ നോർത്ത്‌ അമേരിക്ക(കെ എച്ച്‌ എൻ എ) യുടെ പത്താമത്‌ ദ്വൈവാർഷിക കൺവെൻഷന്‌ മുന്നോടിയായി ഒഹായോയിലെ ക്ലീവ്‌ലാന്റിൽ നടന്ന ശുഭാരംഭം ഗംഭീരമായി. കെ എച്ച്‌ എൻ എ യുടെ അധ്യക്ഷ ഡോക്ടർ രേഖ മേനോൻ ഭദ്രദീപം കൊളുത്തി ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. ക്ലീവ്‌ലാന്റ്കാർക്ക് സുപരിചിതനും, മുൻ ഡയറക്ടർ ബോർഡ്‌ അംഗവുമായ പി എസ്‌ നായർ ഡോക്ടർ രേഖ മേനോനെ അമ്പതോളം കുടുംബങ്ങളടങ്ങിയ സദസ്സിന്‌ പരിചയപ്പെടുത്തി. കെ എച്ച്‌ എൻ എ യുടെ പ്രവർത്തനങ്ങളെക്കുറിച്ചും, ഹിന്ദു ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ചും ഡോ. രേഖ മേനോൻ വിശദീകരിച്ചു. കൺവെൻഷനിലെ ആകർഷണങ്ങളായ വൈവിധ്യമാർന്ന കാര്യപരിപാടികളുടെ രത്നച്ചുരുക്കം സദസ്സുമായി പങ്ക്‌ വെച്ചു.

ശുഭാരംഭം പ്രമാണിച്ച്‌ രെജിസ്ട്രേഷൻ ഫോമുകളും, കെ എച്ച്‌ എൻ എ കലണ്ടറും വിതരണം ചെയ്തു. കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. ആറ്‌ വയസ്സിന്‌ താഴെയുള്ള കുട്ടികളുടെ രാസലീല നൃത്തം ഏറെ ഹൃദ്യമായി. രാമായണത്തിൽ ഭരതൻ രാമനോട്‌ അയോധ്യയിലേക്ക്‌ മടങ്ങണമെന്ന് അപേക്ഷിക്കുന്ന ലഘുനാടകം അവതരിപ്പിച്ചു. തത്വമസി, അഹം ബ്രഹ്മാസ്മി, പഞ്ചഭൂതങ്ങൾ, ദശാവതാരം തുടങ്ങിയവയ്ക്ക്‌ ആധുനികകാലഘട്ടത്തിലെ കുട്ടികളുടെ വിശദീകരണങ്ങൾ അതിരറ്റ ആനന്ദമേകി. സ്വീകരണത്തിനും, കൺവെൻഷന്‌ നൽകാമെന്നേറ്റ സഹകരണത്തിനും ഡോ. രേഖ മേനോൻ നന്ദി പ്രകാശിപ്പിച്ചു.

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിലാണ്‌‌‌ കണ്‍വന്‍ഷന്‍. സ്വാമി ചിദാനന്ദപുരി, സുപ്രീംകോടതി അഭിഭാഷകൻ സായ്‌ ദീപക്‌ തുടങ്ങി ഒട്ടനവധി പേർ അതിഥികളായെത്തുന്ന കൺവെൻഷനിൽ കലാസാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച്‌ മുതൽ പതിനെട്ട്‌ വയസ്സ്‌ വരെയുള്ളവർക്കും, മുതിർന്നവർക്കും, ദമ്പതികൾക്കുമായി ആകർഷകമായ മത്സരങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. കൂടുതൽ വിവരങ്ങൾക്ക്‌ Cultural page സന്ദർശിക്കുക. അല്ലെങ്കിൽ khnacultural@gmail.com ൽ ബന്ധപ്പെടുക.

Cleveland Subharambham
Cleveland Subharambham

When thy intelligence shall cross beyond the whirl of delusion, then shalt thou become indifferent to Scripture heard or that which thou hast yet to hear.

Bhagavad Gita | Chapter 2, Verse 52