കെ എച്ച്‌ എൻ എ കൺവെൻഷൻ: സിന്ധു നായർ, സ്മിത മേനോൻ ഡി സി റീജ്യൻ കൾച്ചറൽ കോർഡിനേറ്റേർസ്‌

16-May-2019

ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത്‌ കൺവെൻഷന്റെ സാംസ്ക്കാരികപരിപാടികളുടെ സംയോജകരായി വാഷിങ്ങ്ടൺ ഡി സി, വെർജീനിയ, മെരിലാന്റ്‌ മേഖലകളിൽ നിന്നും സിന്ധു നായർ, സ്മിത മേനോൻ എന്നിവരെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

കോട്ടയം സ്വദേശിനിയായ സിന്ധു നായർ പത്തൊൻപത്‌ വർഷമായി അമേരിക്കയിലാണ്‌. ഒരു പതിറ്റാണ്ട്‌ കാലമായി കെ എച്ച്‌ എൻ എ യുടെ കൺവെൻഷനുകളിൽ സജീവമാണ്‌. 2011 ലെ വാഷിംഗ്‌ടൺ ഡി സി കൺവെൻഷനിൽ കുട്ടികളുടെ കലാമത്സരങ്ങളുടെ ചെയർപേഴ്സൺ ആയി പ്രവർത്തിച്ചിട്ടുണ്ട്‌. ടെലിഫിലിമുകളിലും നാടകങ്ങളിലും ഉടൻ റിലീസാകാനിരിക്കുന്ന മലയാള സിനിമയിലുമുൾപ്പെടെ കഴിവുതെളിയിച്ച നല്ലൊരു അഭിനേത്രി കൂടിയായ‌ സിന്ധു ആ മേഖലയിൽ നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ഐ ടി മേഖലയിലാണ്‌ ജോലി ചെയ്യുന്നത്‌. കെ എച്ച്‌ എൻ എ ഡയറക്ടർ ബോർഡ്‌ അംഗം രതീഷ്‌ നായരാണ്‌ ഭർത്താവ്‌. മക്കൾ പ്രണവ്‌, പൃഥിവ്. സകുടുംബം വെർജീനിയയിലെ ആഷ്ബേൺ എന്ന സ്ഥലത്ത് താമസിക്കുന്നു.

നായർ സൊസൈറ്റി ഓഫ്‌ ഗ്രേറ്റർ വാഷിംഗ്‌ടന്റെ വൈസ്‌ പ്രസിഡന്റായ സ്മിത മേനോൻ കേരള അസ്സോസിയേഷൻ ഓഫ്‌ ഗ്രേറ്റർ വാഷിംഗ്‌ടന്റെയും, ഒരു പതിറ്റാണ്ടായി ഡി സി മേഖലയിലെ കെ എച്ച്‌ എൻ എ യുടെ പ്രവർത്തനങ്ങളിലും സജീവമാണ്‌. കൊച്ചി സ്വദേശിയായ സ്മിത കേരള യൂണിവേഴ്സിറ്റിയിൽനിന്നും ബിരുദാനന്തരബിരുദം എടുത്തിട്ടുണ്ട്‌. സ്വന്തമായി ചൈൽഡ്‌ കെയർ സ്ഥാപനം നടത്തുന്നു. ഇരുപത്‌ വർഷമായി അമേരിക്കയിലാണ്‌. ഭർത്താവ്‌ കുട്ടി മേനോൻ, മകൻ ദീപക്‌ എന്നിവർക്കൊപ്പം മെരിലാന്റിലെ ഗെയ്ത്തേഴ്സ്ബർഗിൽ താമസം.

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിലാണ്‌‌‌ കണ്‍വന്‍ഷന്‍. കലാസാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച്‌ മുതൽ പതിനെട്ട്‌ വയസ്സ്‌ വരെയുള്ളവർക്കും, മുതിർന്നവർക്കും, ദമ്പതികൾക്കുമായി ആകർഷകമായ മത്സരങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. കൂടുതൽ വിവരങ്ങൾക്ക്‌ Website സന്ദർശിക്കുക. അല്ലെങ്കിൽ email ൽ ബന്ധപ്പെടുക.

Sindhu Nair
Smitha Menon

Don't look back—forward, infinite energy, infinite enthusiasm, infinite daring, and infinite patience—then alone can great deeds be accomplished.

Swami Vivekananda | Indian Hindu monk and chief disciple