ലോക ഹൈന്ദവ സംഗ­മ­ത്തിനു ഡിട്രോ­യിറ്റ് എഡ്വേര്‍ഡ് വില്ലേജ് വേദി­യാ­കുന്നു

24-Feb-2016

ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്ത്ത് അമേ­രി­ക്ക­യുടെ ആഭി­മു­ഖ്യ­ത്തില് സനാ­തനധര്മ്മ­ത്തിന്റെ പ്രചാ­ര­ണാര്ത്ഥം 2017 ജൂലൈ ഒന്നു മുതല് നാലു­വരെ സംഘ­ടി­പ്പി­ക്കുന്ന ലോക ഹൈന്ദവ സംഗ­മ­ത്തിന് മെട്രോ ഡിട്രോ­യി­റ്റില് അത്യാ­ധു­നിക സജ്ജീ­ക­ര­ണ­ങ്ങ­ളോടെ പുനര്നിര്മ്മാണം നട­ന്നു­കൊ­ണ്ടി­രി­ക്കുന്ന എഡ്വേര്ഡ് വില്ലേജ് വേദി­യാ­കു­ന്നു.

ലോകോ­ത്തര വേദ­പ­ണ്ഡി­ത­ന്മാ­രുടെ ദാര്ശ­നിക സംവാ­ദ­ങ്ങള്ക്കും ഭാര­തീയ ആദ്ധ്യാത്മിക­ത­യുടെ വ്യാഖ്യാന പര­മ്പ­ര­കള്ക്കും സാക്ഷ്യം­വ­ഹി­ക്കുന്ന മഹാ­സ­മ്മേ­ള­ന­ത്തില് രാഷ്ട്രീ­യ­-­സാ­മൂ­ഹി­ക­-­സാം­സ്കാ­രി­ക- ചല­ച്ചിത്ര രംഗത്തെ പ്രമു­ഖരും പങ്കെ­ടു­ക്കു­ന്ന­താ­ണ്.

ഈശ്വ­രനെ സ്നേഹി­ച്ച­പോലെ ജീവി­ത­ത്തേയും സ്നേഹിച്ച ഭാര­ത­ത്തിന്റെ അനാ­ഥിയായ ആത്മീയത കഠി­ന­മായ ജീവി­ത­യാ­ഥാര്ത്ഥ്യ­ങ്ങളെ അത്മ­സം­സ്കാ­ര­ത്തി­ലൂടെ അനാ­യാ­സേന തരണം ചെയ്യാ­മെന്നു പഠി­പ്പി­ക്കു­ന്നു. മഹാ­മ­ഹര്ഷി­മാ­രായ വൈശ­മ്പാ­യ­നും, കപി­ല­നും, പത­ഞ്ജ­ലി­യും, ഭര­ത­മു­നി­യും, വാത്സ്യാ­യനും തങ്ങ­ളുടെ ഉത്ബോ­ധ­ങ്ങ­ളി­ലൂടെ മനു­ഷ്യ­മ­ന­സ്സു­കളെ നൂറ്റാ­ണ്ടു­ക­ളായി നിര­ന്തരം സ്വാധീ­നി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. അതി­ഭൗ­തീ­ക­തയും മത­മൗ­ലീ­ക­തയും അര­ങ്ങു­ത­കര്ക്കുന്ന ഇക്കാ­ലത്ത് മതാ­തീ­ത­മായ ആത്മീ­യ­തയും മാന­വീ­ക­തയും ചര്ച്ച­യാ­കുന്ന സമ്മേ­ള­ന­ത്തില് അമേ­രി­ക്ക­യില് നിന്നും മറ്റു രാജ്യ­ങ്ങ­ളില് നിന്നു­മായി രണ്ടാ­യി­ര­ത്തിനു മുക­ളില് പ്രതി­നി­ധി­കള് പങ്കെ­ടു­ക്കു­മെന്നു പ്രസി­ഡന്റ് സുരേ­ന്ദന് നായ­രും, സെക്ര­ട്ടറി രാജേഷ് കുട്ടിയും പ്രതീ­ക്ഷി­ക്കു­ന്നു.

സ്വാമി സത്യാ­നന്ദ സര­സ്വതി തിരു­വ­ടി­ക­ളുടെ നാമ­ഥേ­യ­ത്തില് വടക്കേ അമേ­രി­ക്ക­യിലെ പ്രശ­സ്ത­നായ ക്ഷേത്ര­ക­ലാ­ശില്പി നാരാ­യ­ണന് കുട്ട­പ്പ­നും, ഡിട്രോ­യി­റ്റിലെ അനു­ഗ്ര­ഹീത നിര്മ്മാണ കലാ­പ്ര­തിഭ സുദര്ശന കുറുപ്പും ചേര്ന്ന് അണി­യി­ച്ചൊ­രു­ക്കുന്ന സമ്മേ­ളന നഗ­രി­യില് താത്കാ­ലിക ക്ഷേത്രവും കൊടി­മ­രവും ഗോപു­ര­ക­വാ­ട­ങ്ങ­ളും, നാല­മ്പ­ല­ങ്ങളും പുനര്ജ്ജ­നി­ക്കു­ന്നു. ഓംകാര മന്ത്രം മുഴ­ങ്ങുന്ന ക്ഷേത്രാ­ന്ത­രീ­ക്ഷ­ത്തിന്റെ പൂര്ണ്ണ­പ്ര­തീതി അനു­ഭ­വി­ച്ച­റി­യു­ക­തന്നെ വേണം.

കൊടി­യേ­റ്റ­ത്തിനു മുന്നോ­ടി­യായി ഹോട്ടല് സമു­ച്ച­യ­ത്തിന്റെ വിശാ­ല­മായ പൂമു­ഖത്ത് വര്ണ്ണ­ശ­ബ­ള­മായ സാംസ്കാരിക ഘോഷ­യാ­ത്ര നട­ക്കും. മല­യാ­ള­ക്ക­ര­യിലെ പ്രമുഖ തായ­മ്പക വിദ­ഗ്ധര് പങ്കെ­ടു­ക്കുന്ന പഞ്ച­വാ­ദ്യ­ത്തി­ന്റേയും നെറ്റി­പ്പട്ടം കെട്ടിയ ഗജ­വീ­ര­ന്മാ­രു­ടേയും അക­മ്പ­ടി­യോടെ നട­ക്കുന്ന ഘോഷ­യാ­ത്ര­യില് കേര­ള­ത്തിന്റെ സാംസ്കാ­രിക തനിമ വിളി­ച്ച­റി­യി­ക്കുന്ന കലാ­രൂ­പ­ങ്ങ­ളും, നിശ്ചല ദൃശ്യ­ങ്ങളും, ആയോ­ധന കലാ­പ്ര­ദര്ശ­ന­ങ്ങളും ഉണ്ടാ­യി­രി­ക്കും.

കൊടി­യേറ്റം കഴി­യു­ന്ന­തോടെ സജീ­വ­മാ­കുന്ന രംഗ­വേ­ദി­ക­ളില് മൂന്നു­ദി­വസം നീണ്ടു­നില്ക്കുന്ന വൈജ്ഞാ­നിക സാഹി­ത്യ­സ­ദ­സ്സു­ക­ളും, യുവ­മോ­ഹി­നി, രാജാ­റാണി എന്നീ പ്രദര്ശന മത്സ­ര­ങ്ങ­ളും, യൂത്ത് ഫോറ­ത്തിന്റെ ടാലന്റ് ഷോ, പാശ്ചാ­ത്യ­-­പൂര്വ്വ സാംസ്കാ­രിക സമ­ന്വ­യം, നൃത്തോ­ത്സ­വം, വനിതാ സെമി­നാര്, ബിസി­നസ് സെമി­നാര്, നൂറ്റി­യൊന്നു ബാല­താ­ര­ങ്ങ­ളുടെ സിംഫ­ണി, യുവ­ജ­നോ­ത്സ­വം, ചാക്യാര്കൂ­ത്ത്, കഥ­കളി തുട­ങ്ങിയ പരി­പാ­ടി­കള് നട­ക്കും.

അമേ­രി­ക്കന് രാഷ്ട്രീ­യ­ത്തിലെ പ്രമു­ഖര് പങ്കെ­ടു­ക്കുന്ന സമാ­പന സമ്മേ­ള­ന­ത്തിലും അത്താഴ വിരു­ന്നിലും 2017­-ലെ ഏറ്റവും മികച്ച സ്റ്റാര്ഷോ പ്രത്യേക ആകര്ഷ­ണ­മാ­യി­രി­ക്കും. സമ്മേ­ള­ന­ത്തിന്റെ വിജ­യ­ത്തി­നായി കണ്വന്ഷന് ചെയര്മാന് രാജേഷ് നായര്, കണ്വീ­നര് ബിനു പണി­ക്കര്, ഡോ. സതി നായര്, പ്രസന്ന മോഹന്, ശ്രീതാ പ്രദീ­പ്, സുബാഷ് രാമ­ച­ന്ദ്രന് എന്നി­വ­രുടെ നേതൃ­ത്വ­ത്തില് വിപു­ല­മായ കമ്മിറ്റി പ്രവര്ത്തി­ച്ചു­വ­രു­ന്നു.

സംഗ­മ­സ­ന്ദേശം വിളം­ബരം ചെയ്യു­ന്ന­തിനും വിവിധ ഹൈന്ദവ കൂട്ടാ­യ്മ­കളെ പങ്കെ­ടു­പ്പി­ക്കു­ന്ന­തിനും കേര­ള­ത്തിലും അമേ­രി­ക്ക­യി­ലു­മായി രൂപം­കൊ­ടു­ത്തി­ട്ടുള്ള ഉപ­സ­മി­തി­ക­ളുടെ പ്രവര്ത്ത­ന­ങ്ങള് പ്രസിഡന്റ് സുരേന്ദ്രന് നായര്, ട്രസ്റ്റി ചെയര്മാന് ഷിബു ദിവാ­ക­രന്, സെക്ര­ട്ടറി രാജേഷ് കുട്ടി, ജോ. സെക്ര­ട്ടറി കൃഷ്ണ­രാ­ജ് മോഹ­നന്, വൈസ് പ്രസി­ഡന്റ് വിനോദ് ബാഹു­ലേ­യന്, ജോ. ട്രഷ­റര് രഘു­നാ­ഥന് നായര്, ട്രസ്റ്റി വൈസ് ചെയര് രതീഷ് നായര് എന്നി­വര് ഏകോ­പി­പ്പി­ക്കുന്നു.

കണ്വന്ഷ­നില് പങ്കെ­ടു­ക്കു­വാന് രജി­സ്ട്രേ­ഷന് ചെയര്മാന് സുനില് പൈങ്കോള് (734 674 1927), കോര്ഡി­നേ­റ്റര് അര­വിന്ദ് പിള്ള (847 769 0519) എന്നി­വ­രു­മായി ബന്ധ­പ്പെ­ടു­ക­യോ, www.namaha.org സന്ദര്ശി­ക്കു­കയോ ചെയ്യു­ക.


Take up one idea. Make that one idea your life - think of it, dream of it, live on that idea. Let the brain, muscles, nerves, every part of your body, be full of that idea, and just leave every other idea alone. This is the way to success

Swami Vivekananda | Indian Hindu monk and chief disciple