കെ എച്ച്‌ എൻ എ കൺവെൻഷൻ: സുനിൽ വീട്ടിൽ ഭക്ഷണസമിതി അധ്യക്ഷൻ

27-Jun-2019

ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത്‌ കൺവെൻഷന്റെ ഫുഡ്‌ കമ്മിറ്റി ചെയർ ആയി സുനിൽ വീട്ടിൽ-നെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

കോഴിക്കോട്‌ മേപ്പയൂർ സ്വദേശിയായ സുനിൽ‌‌ ഇരുപത്‌ വർഷത്തിന്‌ മേലെയായി അമേരിക്കയിലാണ്‌. കേരള ഹിന്ദുസ്‌ ഓഫ്‌ ന്യൂ ജഴ്സിയുടെ (കെ എച്ച്‌ എൻ ജെ) സ്ഥാപകഅംഗമായ സുനിൽ 2013 മുതൽ 2015 വരെ കെ എച്ച്‌ എൻ എ യുടെ യുവ ചെയർ ആയിരുന്നു‌. നിലവിലെ കെ എച്ച്‌ എൻ എ ഡയറക്ടർ ബോർഡ്‌, കെ എച്ച്‌ എൻ ജെ ഉപദേശകസമിതി അംഗമാണ്‌. ഭഗവദ്ഗീതയും മറ്റ്‌ പൗരാണികവേദഗ്രന്ഥങ്ങളും അധികരിച്ച്‌ ഗുണസമ്പന്നമായ ജീവിതം നയിക്കുന്നത്‌ പ്രോത്സാഹിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രൊജക്റ്റ്‌ സെൽഫ്‌ എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രാരംഭഡയറക്ടർ ആണ്‌. "ഇവിടെ" എന്ന മലയാളസിനിമയിലും മറ്റ്‌ ചെറുസിനിമകളിലും അഭിനയിച്ചിട്ടുള്ള സുനിൽ, ഫ്ലോറിഡ കൺവെൻഷനിലടക്കം നിരവധിവേദികളിൽ കൂടി അമേരിക്കൻ മലയാളിസമൂഹത്തിന്‌ സുപരിചിതമായ "വിരാടം" എന്ന നാടകത്തിൽ ഭീമന്റെ വേഷമണിഞ്ഞ്‌ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ഒരു നല്ല നടൻ കൂടിയാണ്‌. ഭാര്യ പ്രീത, മക്കൾ അർജ്ജുൻ, ഇഷ എന്നിവരോടൊപ്പം നോർത്ത്‌ ബ്രൻസ്‌വിക്കിൽ താമസിക്കുന്നു.

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിലാണ്‌‌‌ കണ്‍വന്‍ഷന്‍. കലാസാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച്‌ മുതൽ പതിനെട്ട്‌ വയസ്സ്‌ വരെയുള്ളവർക്കും, മുതിർന്നവർക്കും, ദമ്പതികൾക്കുമായി ആകർഷകമായ മത്സരങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. കൂടുതൽ വിവരങ്ങൾക്ക്‌ website സന്ദർശിക്കുക.

Sunil Veettil

Take up one idea. Make that one idea your life - think of it, dream of it, live on that idea. Let the brain, muscles, nerves, every part of your body, be full of that idea, and just leave every other idea alone. This is the way to success

Swami Vivekananda | Indian Hindu monk and chief disciple