കെ എച്ച്‌ എൻ എ കൺവെൻഷൻ: ജയന്തി കുമാർ നേതൃത്വം നൽകുന്ന ഫാഷൻ ഷോ

04-Jul-2019

ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത്‌ കൺവെൻഷനിൽ ജയന്തി കുമാർ അവതരിപ്പിക്കുന്ന ഫാഷൻ ഷോ - തന്ത്ര - ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾക്കും khnatantra2019@gmail.com - ൽ ബന്ധപ്പെടുക.

പാലക്കാട്‌ സ്വദേശിനിയായ ജയന്തി ചെന്നൈയിലാണ്‌ ജനിച്ച്‌ വളർന്നത്‌. ബാംഗ്ലൂരിലെ എം എസ്‌ രാമയ്യ മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ്‌ എടുത്ത ജയന്തി പ്രമുഖ ഫാർമ്മ കമ്പനിയിൽ ക്ലിനിക്കൽ റിസേർച്ച്‌ അസ്സോസ്സിയേറ്റ്‌ ആയി ജോലി ചെയ്യുകയാണ്‌. ഏഷ്യാനെറ്റിലും മലയാളം ഐ പി ടിവിയിലും അവതാരകയായിരുന്നു. മഴവിൽ എഫ്‌ എം-ൽ ആർ ജെ ആയും പ്രവർത്തിച്ചിട്ടുണ്ട്‌. "അന്നൊരുനാൾ" ഷോർട്ട്‌ ഫിലിമിലും നെറ്റ്ഫ്ലിക്സ്‌ സീരീസ്‌ ആയ "ബ്രൗൺ നാഷൻ"-ലും അഭിനയിച്ചിട്ടുള്ള ജയന്തി നല്ല ഒരു അഭിനേത്രി കൂടിയാണ്‌‌. കോളേജ്‌ സാംസ്കാരികസമിതിയുടെ അധ്യക്ഷപദം അലങ്കരിക്കുകയും കോളേജ്‌, ഇന്റർ കോളേജ്‌ തലങ്ങളിൽ നൃത്തമൽസരങ്ങൾ, ഫാഷൻ ഷോകൾ എന്നിവ സംഘടിപ്പിക്കുകയും, പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്‌. പത്തൊൻപത്‌ വർഷമായി അമേരിക്കയിലുള്ള ജയന്തി ഭർത്താവ്‌ അജിത്‌, മകൻ ആദിത്യ എന്നിവരോടൊപ്പം ന്യൂയോർക്കിലെ വൈറ്റ്‌ പ്ലെയിൻസിൽ താമസം.

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിലാണ്‌‌‌ കണ്‍വന്‍ഷന്‍. കലാസാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച്‌ മുതൽ പതിനെട്ട്‌ വയസ്സ്‌ വരെയുള്ളവർക്കും, മുതിർന്നവർക്കും, ദമ്പതികൾക്കുമായി ആകർഷകമായ മത്സരങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. കൂടുതൽ വിവരങ്ങൾക്ക്‌ http://www.namaha.org സന്ദർശിക്കുക.

KHNA 2019 Fashion Show

Kerala Hindus of North America (KHNA) is a 501(c)(3) Non-Profit Organization. All contributions made are tax deductible.

Dr. Rekha Menon | President of KHNA