കെ എച് എൻ എ പുത്തനുണർവോടെ പ്രവർത്തിക്കും - ഡോ. രേഖ മേനോൻ

04-Apr-2018

കെ എച് എൻ എ പുത്തനുണർവോടെ പ്രവർത്തിക്കും - ഡോ. രേഖ മേനോൻ

ന്യൂ ജേഴ്സിയിൽ വച്ചു നടന്ന കെ .എച്ച്.എൻ.എ യോഗത്തിൽ ആക്റ്റിംഗ് ട്രസ്റ്റി ചെയർ ശ്രീ അരുൺ രഘു ഔദ്യോഗിക രേഖകളും കെ.എച്ച്.എൻ.എ ടാക്സ് ഐ ഡി യും പ്രസിഡന്റ് ഡോ. രേഖ മേനോന് കൈമാറി. സെക്രട്ടറി ശ്രീ കൃഷ്ണരാജ് മോഹനൻ, ട്രഷറർ ശ്രീ വിനോദ് കെയാർക്കെ, മുൻ പ്രസിഡന്റ് ശ്രീ എം.ജി. മേനോൻ , മുൻ ട്രസ്റ്റി ചെയർ ശ്രീ രാജു നാണു, ഡയറക്ടർ ബോർഡ് അംഗം ശ്രീമതി തങ്കമണി അരവിന്ദ്, ശ്രീമതി ചിത്ര മേനോൻ , ശ്രീ സുനിൽ വീട്ടിൽ , ശ്രീമതി മാലിനി നായർ , ശ്രീമതി മായാ മേനോൻ , ശ്രീ രവികുമാർ, ശ്രീ അരുൺ നായർ , ശ്രീമതി രതി മേനോൻ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.

കെ.എച്.എന്.എയും അതിന്റെ ഭാരവാഹികളും നോര്ത്ത് അമേരിക്കയിലെ ഹിന്ദു കുടുംബങ്ങളിൽ സനാതന ധര്മ്മത്തെകൂറിച്ചു ബോധവൽക്കരണം നടത്തുന്നതിനും, ഹിന്ദു സാംസ്കാരിക പാരമ്പര്യം പ്രചരിപ്പിയ്ക്കുന്നതിനും, കാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും, സേവനതല്പരരായ ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനും നിശ്ചയദാ ർഢ്യത്തോടെ പ്രവർത്തിക്കുന്നതായിരിക്കും എന്ന് പ്രസിഡന്റ് രേഖ മേനോൻ പ്രഖ്യാപിച്ചു.

പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ ഏറ്റെടുത്തു നോർത്ത് അമേരിക്കയിലെ ഹൈന്ദവ നവീകരണം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് കെ എച് എൻ എ നേതൃത്വം നൽകുമെന്ന് സെക്രട്ടറി കൃഷ്ണരാജ് മോഹനൻ അഭിപ്രായപ്പെട്ടു.

ജൂലൈ 2019ൽ ന്യൂ ജേഴ്സിയിൽ വച്ച് നടക്കുന്ന കെ എച് എൻ എ കൺവെൻഷൻ കെ എച് എൻ എ യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കൺവെൻഷൻ ആയിരിക്കുമെന്ന് തനിക്കു ഉറച്ച വിശ്വാസമുണ്ടെന്ന് മുൻ പ്രസിഡന്റ് കൂടിയായ ശ്രീ എം.ജി. മേനോൻ അഭിപ്രായപ്പെട്ടു. ആദ്യ വനിതാ പ്രസിഡന്റിനെ നേതൃത്വത്തിൽ ന്യൂ ജേഴ്സിയിൽ നടക്കാനിരിക്കുന്ന കൺവെൻഷന് മുൻ ട്രസ്റ്റി ചെയർമാൻ കൂടിയായ ശ്രീ രാജു നാണു എല്ലാ വിധ ആശംസകളും അറിയിച്ചു.

KHNA To Work With New Vigor
KHNA To Work With New Vigor

My father and Amma are kindred spirits.

Ms. Yolanda King | Daughter of Rev. Martin Luther King Jr.