കെ എച്ച്‌ എൻ എ കൺവെൻഷൻ: ശബരിനാഥും സ്മിത ഹരിദാസും ന്യൂയോർക്ക്‌ കള്‍ച്ചറല്‍ കോര്‍ഡിനേറ്റർമാർ

07-May-2019

ന്യൂയോര്ക്ക്: കേരള ഹിന്ദുസ് ഓഫ് നോര്ത്ത് അമേരിക്കയുടെ ന്യൂയോര്ക് റീജിയന് കള്ച്ചറല് കോര്ഡിനേറ്റർമാരായി ശബരിനാഥ് നായര്,സ്മിത ഹരിദാസ് എന്നിവരെ തിരഞ്ഞെടുത്തു . സംഗീത സംവിധായകനും ഗായകനുമായ ശബരിനാഥ് നിരവധി പ്രൊഫെഷണല് നാടകങ്ങളും ടെലി സിനിമകളും സംവിധാനം ചെയ്ത് കലാ ലോകത്തിന്റെ ആദരവ് ഏറ്റു വാങ്ങിയ കലാകാരനാണ് . കേരളത്തിലും പുറത്തുമായി ഇരുപതു വര്ഷത്തോളമായി ഗാനമേളകളില് നിറഞ്ഞ സാന്നിധ്യമാണ് ശബരി . കഴിഞ്ഞ മൂന്നു കെ എച്ച് എന് എ കണ്വന്ഷനുകളിലും ശബരിനാഥിന്റെ നേതൃത്വത്തില് ന്യൂയോര്ക് ടീം അവതരിപ്പിച്ച പരിപാടികള് ഏവരുടെയും മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റിയിരുന്നു .

കെ എച്ച് എന് എ തന്നില് അര്പ്പിക്കുന്ന വിശ്വാസത്തില് സന്തോഷം ഉണ്ടെന്നും , ന്യൂയോര്കിലെ സമര്പ്പണ മനോഭാവമുള്ള കലാകാരന്മാരാണ് എല്ലാ വിജയത്തിന്റെയും ശില്പികള് എന്നും ശബരി പറഞ്ഞു . ഇത്തവണയും എല്ലാവരുടെയും സഹകരണത്തോടെ ഒരു നല്ല കലാസൃഷ്ടിക്കായി ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു . ഭാര്യ ചിത്രയോടും മക്കള് വേദ , നേഹല് എന്നിവരോടൊപ്പം ന്യൂയോര്ക്കില് ലോങ്ങ് ഐലന്ഡില് താമസിക്കുന്ന ശബരി, സാമൂഹിക കൂട്ടായ്മകളിലെ നിറഞ്ഞ സാന്നിധ്യമാണ്.

കെ എച്ച് എന് എ ഡയറക്ടര് ബോര്ഡ് അംഗമായിരുന്ന സ്മിത ഹരിദാസ് കഴിഞ്ഞ നാലു കെ എച്ച് എന് എ കണ്വന്ഷനുകളിലും ന്യൂയോര്ക്ക് മേഖല അവതരിപ്പിക്കുന്ന സാംസ്ക്കാരിക പരിപാടികളുടെ സംയോജകയായിരുന്നു. മലയാളി ഹിന്ദു മണ്ഡലത്തിന്റെ വൈസ് പ്രസിഡന്റ്, ട്രഷറര്, കള്ച്ചറല് കോര്ഡിനേറ്റര് ചുമതലകളും വഹിച്ചിട്ടുണ്ട്. മികച്ച നര്ത്തകിയായ സ്മിത കലാസംഘടനയായ മിത്രാസിന്റെ നൃത്ത സംവിധായക എന്ന നിലയില് സജീവമാണ്. എ കെ എം ജി ഉള്പ്പെടെ പ്രമുഖ സംഘടനകളുടെ കണ്വന്ഷനുകളിലെ കലാപരിപാടികളിൽ നിത്യ സാന്നിധ്യമാണ്. പരിസ്ഥിതി എഞ്ചിനീയറായ സ്മിത രണ്ടു പതിറ്റാണ്ടിലേറെയായി അമേരിക്കയിലാണ്. ഭര്ത്താവ്- ഡോ.ജയ്കുമാർ മേനോൻ. മക്കള്- ഗായത്രി, കേശവ്.

2019 ആഗസറ്റ് 30 മുതല് സെപ്റ്റമ്പര് 2 വരെ ന്യുജഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിലാണ് കണ്വന്ഷന്. കലാസാംസ്ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച് മുതൽ പതിനെട്ട് വയസ്സ് വരെയുള്ളവർക്കും, മുതിർന്നവർക്കും, ദമ്പതികൾക്കുമായി ആകർഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് Cultural Page സന്ദർശിക്കുക. അല്ലെങ്കിൽ Email ൽ ബന്ധപ്പെടുക.

Sabarinath Nair
Smitha Haridas

When thy intelligence shall cross beyond the whirl of delusion, then shalt thou become indifferent to Scripture heard or that which thou hast yet to hear.

Bhagavad Gita | Chapter 2, Verse 52