കെ എച്ച്‌ എൻ എ: അജിത്ത്‌‌ നായർ നാഷണൽ കോർഡിനേറ്റർ

16-May-2019

ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്കയുടെ ദേശീയ കോർഡിനേറ്റർ ആയി അജിത്ത് നായരെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്, ജനറല് സെക്രട്ടറി കൃഷ്ണരാജ് എന്നിവര് അറിയിച്ചു. കെ എച്ച് എൻ എ യുടെ ഡയറക്ടർ ബോർഡിലും, ട്രസ്റ്റി ബോർഡിലും പല തവണ പ്രവർത്തിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഈ കൺവെൻഷന് വളരെയധികം സഹായകമാകുമെന്ന് ഡോക്ടർ രേഖ മേനോൻ പറഞ്ഞു.

കോട്ടയം സ്വദേശിയും, എം സി എ ബിരുദദാരിയുമായ അജിത്ത് നായർ കഴിഞ്ഞ പതിനാല് വർഷമായി അമേരിക്കയിലാണ്. ഹൂസ്റ്റൺ ഗുരുവായൂരപ്പൻ അമ്പലത്തിന്റെ ഉപാധ്യക്ഷനും, മേയ് 9 മുതൽ 18 വരെ വിപുലമായ പരിപാടികളുമായി ആഘോഷിക്കപ്പെടുന്ന തിരുവുത്സവത്തിന്റെ മുഖ്യ സാരഥികളിലൊരാളുമാണ്. ഭാര്യ ശ്രീകല നായരോടും മക്കൾ ഗോപിക, ഗീതിക എന്നിവരോടൊപ്പം ഹൂസ്റ്റണിലാണ് താമസം.

2019 ആഗസറ്റ് 30 മുതല് സെപ്റ്റമ്പര് 2 വരെ ന്യുജഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിലാണ് വിശ്വമലയാളി ഹിന്ദു സംഗമം അരങ്ങേറുന്നത്. സ്വാമി ചിദാനന്ദപുരി, സുപ്രീംകോടതി അഭിഭാഷകൻ സായ് ദീപക് തുടങ്ങി ഒട്ടനവധി പേർ അതിഥികളായെത്തുന്ന കൺവെൻഷനിൽ കലാസാംസ്ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച് മുതൽ പതിനെട്ട് വയസ്സ് വരെയുള്ളവർക്കും, മുതിർന്നവർക്കും, ദമ്പതികൾക്കുമായി ആകർഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് Website സന്ദർശിക്കുക.

Ajith Nair

It is better to perform one's own duties imperfectly than to master the duties of another. By fulfilling the obligations he is born with, a person never comes to grief.

The Bhagavad Gita | Krishna Quotes