കെ എച്ച്‌ എൻ എ കൺവെൻഷൻ: മിനി നായർ, ഇന്ദു രാജേഷ്‌, സഞ്ജിത്‌ നായർ പെൻസിൽവാനിയ കൾച്ചറൽ കോർഡിനേറ്റേർസ്‌

20-Apr-2019

ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത്‌ കൺവെൻഷന്റെ സാംസ്ക്കാരികപരിപാടികളുടെ സംയോജകരായി പെൻസിൽവാനിയയിൽ നിന്നും മിനി നായർ, ഇന്ദു രാജേഷ്‌, സഞ്ജിത്‌ നായർ എന്നിവരെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

തിരുവനന്തപുരം സ്വദേശിയായ മിനി നായർ പത്തൊൻപത്‌ വർഷമായി അമേരിക്കയിലാണ്‌. ചിന്മയമിഷന്റെ സേവക്‌/അധ്യാപികയായി മൂന്ന് വർഷങ്ങളായി പ്രവർത്തിച്ച്‌ വരുന്നു. തിരുവനന്തപുരം എഞ്ജിനീയറിംഗ്‌ കോളേജിൽ നിന്ന് ബി ടെക്‌ ബിരുദവും, പെൻസ്റ്റേറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ്‌, മെരിലാന്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി എ എന്നിവയും എടുത്തിട്ടുണ്ട്‌. ഭർത്താവ്‌ മഞ്ജുനാഥ്‌ നായർ, മക്കൾ ഉമ, ഭവാനി എന്നിവരോടൊപ്പം കോളേജ്‌വിൽ, പെൻസിൽവാനിയയിൽ താമസിക്കുന്നു.

കഴിഞ്ഞ ഇരുപത്‌ വർഷമായി അമേരിക്കയിൽ താമസിക്കുന്ന ഇന്ദു രാജേഷ്‌ ചിന്മയമിഷന്റെ കേദാർ/മധുവൻ കേന്ദ്രങ്ങളിൽ കലാസാംസ്ക്കാരികപരിപാടികളുടെ സംഘാടകയാണ്‌. കൊച്ചി സ്വദേശിയായ ഇന്ദു കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ്‌ സയൻസ്‌ ആൻഡ്‌ ടെക്നോളജിയിൽ നിന്നും സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തരബിരുദം എടുത്തിട്ടുണ്ട്‌. ഭർത്താവ്‌ രാജേഷ്‌ നായർ, മക്കൾ അതുൽ, അർണവ്‌ എന്നിവരോടൊപ്പം ന്യൂടൗണിൽ താമസം.

ഇരുപത്തൊന്ന് വർഷമായി അമേരിക്കയിലുള്ള സഞ്ജിത്‌ നായർ ട്രൈസ്റ്റേറ്റ്‌ ചിന്മയമിഷന്റെ പരിപാടികളിലെ സജീവസാന്നിധ്യമാണ്‌. തബല, മൃദംഗം, ഡ്രംസ്‌ എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുള്ള സഞ്ജിത്‌, ആദിത്യ ബാനർജി, ബനാറസ്‌ ഖരാനയിലെ ധനഞ്ജയ്‌ മിശ്ര (തബല), തിരുവിടമരുതൂർ രാധാകൃഷ്ണൻ (മൃദംഗം) എന്നിവരുടെ ശിഷ്യനാണ്‌. കർണാടക യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്‌ട്രോണിക്സ്‌ ആൻഡ്‌ കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തിട്ടുള്ള സഞ്ജിത്, ‌ ഭാര്യ നിഷ നായർ, മക്കൾ വരുൺ, റിതിക എന്നിവരോടൊപ്പം യാർഡ്ലിയിലാണ്‌ താമസം.

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിലാണ്‌‌‌ കണ്‍വന്‍ഷന്‍. കലാസാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച്‌ മുതൽ പതിനെട്ട്‌ വയസ്സ്‌ വരെയുള്ളവർക്കും, മുതിർന്നവർക്കും, ദമ്പതികൾക്കുമായി ആകർഷകമായ മത്സരങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. കൂടുതൽ വിവരങ്ങൾക്ക്‌ Cultural Page സന്ദർശിക്കുക. അല്ലെങ്കിൽ email ൽ ബന്ധപ്പെടുക.

New Jersey: Mini Nair, Indu Rajesh and Sanjith Nair are nominated as cultural coordinators of Pennsylvania for the 10th Biennial KHNA Global Convention to be held at Crowne Plaza hotel, Cherry Hill, NJ from Aug 30th to Sep 2nd, 2019.

Native of Thiruvananthapuram, Mini Nair has a B.Tech from College of Engineering, MS from Penn State University and MBA from Maryland University. Mini has been active as a Sevak or teacher with Chinmaya Mission. Lives in Collegeville, PA with husband Manjunath Nair, children Uma and Bhavani.

Hailing from Kochi, Indu Rajesh is the coordinator of cultural activities at the Kedhar/Madhavan Chinmaya Mission centers. Indu has a masters in statistics from Cusat. Lives in New Town with husband Rajesh Nair, children Athul and Arnav.

An active member of the Chinamaya mission programs, Sanjith Nair is well versed with drums, mridangam and tabla. Sanjith has a bachelors in Electronics and communication from Karnataka University. Lives in Yardley with wife Nisha Nair, children Varun and Rithika.

Mini Nair
Indu Rajesh
Sanjith Nair

Don't look back—forward, infinite energy, infinite enthusiasm, infinite daring, and infinite patience—then alone can great deeds be accomplished.

Swami Vivekananda | Indian Hindu monk and chief disciple