കെ എച്ച്‌ എൻ എ: ഫിലാഡൽഫിയയിൽ നേതൃപാടവത്തിന്റെ ഒത്തൊരുമയുടെ അനുഗ്രഹീത ശുഭാരംഭം

14-Jun-2019

ഫിലാഡല്‍ഫിയ‍: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ ദ്വൈ വാര്‍ഷിക ഹൈന്ദവസംഗമത്തിന്റെ പെൻസിൽവാനിയയിലെ ശുഭാരംഭം ഫിലാഡൽഫിയയിൽ ഗംഭീരമായി നടന്നു. ചിന്മയ മിഷനിലെ സ്വാമി സിദ്ധാനന്ദ ഭദ്രദീപം കൊളുത്തി പരിപാടികൾക്ക്‌ തുടക്കം കുറിച്ചു‌. കെ എച്ച്‌ എൻ എ ദേശീയ ഭാരവാഹികൾ, കൺവെൻഷൻ സാരഥികൾ, പെൻസിൽവാനിയയിലെ പ്രമുഖ ഹൈന്ദവസംഘടനകളുടെ പ്രതിനിധികൾ തുടങ്ങി അനവധി മലയാളി കുടുംബങ്ങളുടെയും സാന്നിധ്യസഹകരണങ്ങൾ ശുഭാരംഭത്തെ വിജയകരമാക്കി. ട്രസ്റ്റി ബോർഡ്‌ ചെയർമാൻ സുധ കർത്ത എല്ലാവരെയും പരിചയപ്പെടുത്തി സ്വാഗതം ചെയ്തു. വനിത ഫോറം ചെയർ സിനു നായർ പരിപാടികൾ നിയന്ത്രിച്ചു.

എന്നും അഭിമാനിക്കാവുന്ന‌ നമ്മുടെ സംസ്ക്കാരത്തിന്റെ സംരക്ഷണത്തിന്‌ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അത്‌ പകർന്ന് നൽകേണ്ടതിന്റെ ആവശ്യകതയും ഹൈന്ദവസംഗമങ്ങൾ അതിന്‌ നൽകുന്ന വേദികളും സ്വാമി സിദ്ധാനന്ദയും ഡോക്ടർ രേഖ മേനോനും തങ്ങളുടെ പ്രസംഗങ്ങളിൽ പ്രത്യേകം പരാമർശിച്ചു.

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷന്‍ വേദിയില്‍ സ്ഥാപിക്കാനുള്ള സ്ഥാപകാചാര്യന്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ ചിത്രം ശ്രീരാമ ദാസ മിഷന്‍ ശുഭാരംഭവേദിയിൽ കൈമാറി. സ്വാമി സത്യാനന്ദ സരസ്വതിയുടെ ഭക്തനും കെ എച്ച് എന്‍ എ കെട്ടിപ്പടുക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചയാളുമായ വിശ്വനാഥന്‍ പിള്ള കെ എച്ച് എന്‍ എ അധ്യക്ഷ ഡോ. രേഖ മേനോന് വര്‍ണ്ണചിത്രം കൈമാറി. കണ്‍വെന്‍ഷന്റെയും കെ എച്ച് എന്‍ എ യുടെയും വിജയത്തിനും ഉന്നമനത്തിനും വേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്ന എല്ലാവര്‍ക്കും സ്ഥാപകാചാര്യന്റെ ഓര്‍മ്മകള്‍ പ്രചോദനമായിരിക്കുമെന്നും, കണ്‍വന്‍ഷന് എല്ലാവിധ അനുഗ്രഹാശിസ്സുകളും നേരുന്നുവെന്നും ശ്രീരാമ ദാസ മിഷന്‍ അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി സന്ദേശത്തിൽ അറിയിച്ചു.

ഫിലാഡൽഫിയയിൽ താമസിക്കുന്ന എഴുത്തുകാരനായ അശോകൻ വേങ്ങശ്ശേരി കൃഷ്ണൻ Sree Narayana Guru: A Perfect Union of Buddha and Sankara - A Comprehensive Biography എന്ന സ്വന്തം പുസ്‌തകത്തിന്റെ ഒരു പ്രതി കെ എച്ച്‌ എൻ എ അധ്യക്ഷ ഡോക്ടർ രേഖ മേനോന്‌ സമ്മാനിച്ചു. 2018 ജൂണിൽ ഡൽഹിയിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക്‌ മുന്നിൽ വെച്ചായിരുന്നു സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായ ശ്രീ നാരായണ ഗുരുവിന്റെ ജീവിതവും, പ്രബോധനങ്ങളും, തത്വദർശനങ്ങളും വിശദീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം.

പത്താമത് ദ്വൈ വാര്‍ഷിക ഹൈന്ദവസംഗമം ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ ന്യൂ ജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് നടക്കുക.

കെ എച്ച് എന്‍ എ സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, ട്രഷറര്‍ വിനോദ് കെആര്‍കെ, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സുധ കര്‍ത്ത, മുന്‍ അധ്യക്ഷന്‍ എം ജി മേനോന്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ രവി കുമാര്‍, രജിസ്‌ട്രേഷന്‍ കോ-ചെയര്‍ രതി മേനോന്‍, കള്‍ച്ചറല്‍ ചെയര്‍ ചിത്രാ മേനോന്‍, വനിത ഫോറം ചെയര്‍ സിനു നായര്‍, നായര്‍ സൊസൈറ്റി ഓഫ് ഡെലാവെയര്‍ വാലി സെക്രട്ടറി അജിത് നായര്‍, എന്‍ എസ് എസ് പെന്‍സില്‍വാനിയ പ്രസിഡന്റ് സുരേഷ് നായര്‍, എസ് എന്‍ ഡി പി ഫിലാഡല്‍ഫിയ പ്രസിഡന്റ് പി കെ സോമരാജന്‍, ശ്രീ നാരായണ അസ്സോസിയേഷന്‍ ഫിലാഡല്‍ഫിയ വൈസ് പ്രസിഡന്റ് സദാശിവന്‍ സുകുമാരന്‍, നായര്‍ സൊസൈറ്റി ഓഫ് ഡെലാവെയര്‍ വാലി മുന്‍ പ്രസിഡന്റ് വിശ്വനാഥന്‍ പിള്ള, ശ്രീ നാരായണ അസ്സോസിയേഷന്‍ മുന്‍ സെക്രട്ടറി മുരളി കൃഷ്ണന്‍, ലിങ്കൺ യൂണിവേഴ്സിറ്റിയിലെ ദിവ്യ നായർ എന്നിവര്‍ ആശംസകളർപ്പിച്ച്‌ സംസാരിച്ചു. രെതി മേനോൻ, സുധ കർത്ത, സിനു നായർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന രെജിസ്ടേഷനിൽ കുടുംബങ്ങൾ ആവേശത്തോടെ പങ്കെടുത്തു. കലാപരിപാടികളും ഭക്ഷണവും സംഘടിപ്പിച്ചിരുന്നു. ആചാര്യന്റെ ചിത്രം മനോഹരമായി ഫ്രയിം ചെയ്തുതന്ന വിശ്വനാഥൻ പിള്ളയോടും, നാരായണഗുരുവിന്റെ ജീവചരിത്രം സമ്മാനിച്ച അശോകനോടും, ശുഭാരംഭം സംഘടിപ്പിച്ച്‌ വിജയിപ്പിച്ച എല്ലാവരോടും ഡോക്ടർ രേഖ മേനോൻ നന്ദി പറഞ്ഞു.

KHNA 2019 Philli Subharambham
KHNA 2019 Philli Subharambham
KHNA 2019 Philli Subharambham
KHNA 2019 Philli Subharambham

Take up one idea. Make that one idea your life - think of it, dream of it, live on that idea. Let the brain, muscles, nerves, every part of your body, be full of that idea, and just leave every other idea alone. This is the way to success

Swami Vivekananda | Indian Hindu monk and chief disciple