കെ എച്ച്‌ എൻ എ: സുരേഷ്‌ രാമകൃഷ്ണൻ ടെക്സസ്‌‌ റീജ്യൻ വൈസ്‌ പ്രസിഡന്റ്‌

07-May-2019

ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്കയുടെ ടെക്സസ് (Lone Star Region) റീജ്യൻ വൈസ് പ്രസിഡന്റ് ആയി സുരേഷ് രാമകൃഷ്ണനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്, ജനറല് സെക്രട്ടറി കൃഷ്ണരാജ് എന്നിവര് അറിയിച്ചു.

കട്ടപ്പന സ്വദേശിയായ സുരേഷ് രാമകൃഷ്ണൻ കഴിഞ്ഞ പതിമൂന്ന് വർഷമായി അമേരിക്കയിലാണ്. ഫോമ കൺവെൻഷൻ ജനറൽ കൺവീനർ, ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്ബ് കൺവെൻഷൻ ചീഫ് കോർഡിനേറ്റർ, ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസ്സോസിയേഷൻ സെക്രട്ടറി, ഹൂസ്റ്റൺ ഗുരുവായൂരപ്പൻ അമ്പലം ഭാരവാഹി തുടങ്ങി ഒട്ടനവധി സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. നേർക്കാഴ്ച പത്രത്തിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ആയ സുരേഷ് ഒരു പ്രൊഫഷണൽ ടെന്നീസ് കോച്ചും കൂടി ആണ്. ഭാര്യ ദീപ നായർ, മക്കൾ വൈഷ്ണവ്, വിഷ്ണു.

2019 ആഗസറ്റ് 30 മുതല് സെപ്റ്റമ്പര് 2 വരെ ന്യുജഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിലാണ് വിശ്വമലയാളി ഹിന്ദു സംഗമം അരങ്ങേറുന്നത്. സ്വാമി ചിദാനന്ദപുരി, സുപ്രീംകോടതി അഭിഭാഷകൻ സായ് ദീപക് തുടങ്ങി ഒട്ടനവധി പേർ അതിഥികളായെത്തുന്ന കൺവെൻഷനിൽ കലാസാംസ്ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച് മുതൽ പതിനെട്ട് വയസ്സ് വരെയുള്ളവർക്കും, മുതിർന്നവർക്കും, ദമ്പതികൾക്കുമായി ആകർഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് website സന്ദർശിക്കുക.

Mini Nair

Amma has done more work than many governments have ever done for their people... her contribution is enormous

Prof. Muhammad Yunus | 2006 Nobel Peace Prize Winner Founder, Grameen Bank