കെ എച്ച്‌ എൻ എ: ശ്രീകുമാർ ഉണ്ണിത്താൻ സുവനീർ ചീഫ്‌ എഡിറ്റർ

19-Apr-2019

ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സുവനീർ ചീഫ്‌ എഡിറ്ററായി ശ്രീകുമാർ ഉണ്ണിത്താനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

സാമൂഹിക, മാദ്ധ്യമ രംഗങ്ങളിലെ സജീവസാന്നിധ്യമായ ശ്രീകുമാർ ഉണ്ണിത്താൻ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ എച്ച്‌ എൻ എ) ഫ്ലോറിഡ കൺവെൻഷന്റെയും, ഡാളസ് കൺവെൻഷന്റെയും ജോയിന്റ് ട്രഷറർ ആയി പ്രവർത്തിച്ചു. ഇപ്പോൾ കെ എച്ച്‌ എൻ എ യുടെ ട്രസ്റ്റിബോർഡ് മെംബർ ആണ്‌. ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും, പി .ആർ. ഒ ആയും പ്രവർത്തിക്കുന്ന ഉണ്ണിത്താൻ വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഡിസ്‌ട്രിക്‌റ്റ് അറ്റോണിസ് ഓഫീസിൽ പേറോൾ സൂപ്പർ വൈസർ ആയി ജോലി ചെയ്യുന്നു. ഭാര്യ ഉഷ ഉണ്ണിത്താൻ, കുട്ടികൾ ശിവ ഉണ്ണിത്താൻ, വിഷ്ണു ഉണ്ണിത്താൻ എന്നിവരോടൊപ്പം ന്യൂയോർക്കിലെ വൈറ്റ് പ്ലൈൻസിൽ ആണ് താമസം.

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിലാണ്‌‌‌ കണ്‍വന്‍ഷന്‍.


Sreekumar Unnithan

It is better to perform one's own duties imperfectly than to master the duties of another. By fulfilling the obligations he is born with, a person never comes to grief.

The Bhagavad Gita | Krishna Quotes