കെ എച്ച്‌ എൻ എ കൺവെൻഷൻ: മധു ചെറിയേടത്ത്‌ സെക്രട്ടറി

27-Jun-2019

ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത്‌ കൺവെൻഷന്റെ സെക്രട്ടറി ആയി മധു ചെറിയേടത്തിനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

ഗുരുവായൂർ സ്വദേശിയായ മധു ഇരുപത്‌ വർഷമായി അമേരിക്കയിലാണ്‌. എം സി എ ബിരുദധാരിയായ മധു പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സെക്യൂരിറ്റി ആർക്കിടെക്റ്റ്‌ അഡ്‌വൈസർ ആയി ജോലി ചെയ്യുന്നു. കെ എച്ച്‌ എൻ എ യുടെ ന്യൂ ജഴ്സി ചാപ്റ്റർ ആയ കെ എച്ച്‌ എൻ ജെ യുടെ മുൻ പ്രസിഡന്റ്‌ ആണ്‌. ഭാര്യ നിഷ, മക്കൾ നിവേദിത, അക്ഷജ്‌ എന്നിവരോടൊപ്പം ന്യൂ ജഴ്സിയിലെ എഡിസണിൽ താമസിക്കുന്നു.

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിലാണ്‌‌‌ കണ്‍വന്‍ഷന്‍. കലാസാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച്‌ മുതൽ പതിനെട്ട്‌ വയസ്സ്‌ വരെയുള്ളവർക്കും, മുതിർന്നവർക്കും, ദമ്പതികൾക്കുമായി ആകർഷകമായ മത്സരങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. കൂടുതൽ വിവരങ്ങൾക്ക്‌ website സന്ദർശിക്കുക.

Madhu Cheriyedath

Kerala Hindus of North America (KHNA) is a 501(c)(3) Non-Profit Organization. All contributions made are tax deductible.

Dr. Rekha Menon | President of KHNA