കെ എച്ച്‌ എൻ എ കൺവെൻഷൻ: വിശ്വജിത്ത്‌ പിള്ള ഫെസിലിറ്റീസ്‌ ചെയർ

17-Jun-2019

ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത്‌ കൺവെൻഷന്റെ ഫെസിലിറ്റീസ്‌ ചെയർ ആയി വിശ്വജിത്ത്‌ പിള്ളയെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

മാവേലിക്കര സ്വദേശിയായ വിശ്വജിത്ത്‌‌ ഇരുപത്‌ വർഷത്തോളമായി അമേരിക്കയിലാണ്‌. പതിനാല്‌ വർഷമായി ലാങ്ഹോൺ, യാർഡ്ലി ചിന്മയ മിഷൻ കേന്ദ്രങ്ങളിൽ ബാലവിഹാർ, ഭാരതീയസാംസ്ക്കാരിക പരിപാടികൾ, മറ്റ്‌ സാമൂഹ്യ കർമ്മമേഖലകളിലെല്ലാം സ്തുത്യർഹമായ പങ്ക്‌ വഹിച്ചുവരുന്നു.

ഐ ടി പ്രൊഫഷണൽ ആയി ജോലി നോക്കുന്ന വിശ്വജിത്ത്‌ ഭാര്യ ചാന്ദ്നി പിള്ള, മക്കൾ ആദിത്യ, മേഘന എന്നിവർക്കൊപ്പം ന്യൂജഴ്സിയിലെ റോബിൻസ് വിൽ എന്ന സ്ഥലത്താണ്‌ താമസം.

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിലാണ്‌‌‌ കണ്‍വന്‍ഷന്‍. കലാസാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച്‌ മുതൽ പതിനെട്ട്‌ വയസ്സ്‌ വരെയുള്ളവർക്കും, മുതിർന്നവർക്കും, ദമ്പതികൾക്കുമായി ആകർഷകമായ മത്സരങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. കൂടുതൽ വിവരങ്ങൾക്ക്‌ website സന്ദർശിക്കുക.

Viswajith Pillai

When thy intelligence shall cross beyond the whirl of delusion, then shalt thou become indifferent to Scripture heard or that which thou hast yet to hear.

Bhagavad Gita | Chapter 2, Verse 52