KHNA Launches Matrimonial Website

27-Nov-2016

മാന്യ മിത്രമേ,

കെ. എച്ച്. എൻ. എ. യുടെ മാട്രിമോണിയൽ വെബ്സൈറ്റ് എന്ന ചിര കാല സ്വപ്നം യാഥാർത്ഥ്യയിരിക്കുന്നു. അനുദിനം അതി നൂതനമാകാൻ അത്യധ്വാനം ചെയ്യുന്ന മലയാളി ഹിന്ദു കുടുംബങ്ങൾക്കായുള്ള ഒരു സമർപ്പണം.

മാനവ സംസ്കാരത്തിന്റെ ഗതിവിഗതികളിൽ നിർണായകമായ പരിവർത്തനങ്ങൾ വരുത്തിയ ഒരു സാമൂഹ്യ സംഘടനയാണ് കുടുംബം എന്ന സങ്കൽപം. ഭൗതികമായ കാഴ്ചകൾക്കപ്പുറമുള്ള മനുഷ്യ മനസ്സുകളുടെയും, ആത്മാവിന്റെയും സംവേദനം സാധ്യമാക്കുന്ന സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രഭവസ്ഥാനം കുടുംബം തന്നെയാണ്. പരസ്പര പൂരകമാകുന്ന സ്ത്രീയുടെയും പുരുഷന്റെയും കൂടിച്ചേരലൂടെയാണ് കുടുംബം എന്ന കൂട്ടായ്മ രൂപം കൊള്ളുന്നത്. കൊടുത്തും വാങ്ങിയുമുള്ള ജീവിത പ്രയാണത്തിലെ രതി കാമനകൾ കുഞ്ഞുങ്ങളെ ജനിപ്പിക്കുകയും ബന്ധങ്ങൾ സുദൃഢവും വികസിതമാകുകയും ചെയുന്നു. ചരിത്രത്തെ മുന്നോട്ടു നയിച്ച സമൂഹങ്ങളും, രാഷ്ട്രങ്ങളുമെല്ലാം കുടുംബത്തിന്റെ വികസിത മാതൃകകൾ മാത്രമാണ്.

ഭൗതിക സുഖങ്ങൾക്കു വേണ്ടി പരക്കം പായുന്ന പാശ്ചാത്യ സംസ്കാരത്തിൽ പരസ്പരം താങ്ങാകേണ്ടവർ പലപ്പോഴും വഴിയിൽ ഉപേക്ഷിച്ചു പോകുന്നു. പ്രകൃതിയുടെ വരദാനമായ സൗന്ദര്യവും, ആരോഗ്യവും ഒരു നാൾ അതെ പ്രകൃതി തന്നെ തിരിച്ചെടുക്കുമെന്ന സത്യം നാം മനസിലാക്കുന്നില്ല. ആരോരുമില്ലാതെ ആരോഗ്യ കേന്ദ്രങ്ങളിൽ എരിഞ്ഞടങ്ങുന്ന അനേകം ജന്മങ്ങൾ നാം കണ്ടില്ലെന്നു നടിക്കുന്നു. ഊഷ്മളമായ കുടുംബ ബന്ധങ്ങളിൽ മാത്രമേ സഹനവും സഹാനുഭൂതിയും ജനിക്കുന്നുള്ളു. ഭാരതത്തിന്റെ മഹാ പാരമ്പര്യം ലോകത്തെവിടെയാണെങ്കിലും തുടരണമെങ്കിൽ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ സ്വന്തം തിരുമാനങ്ങളോടൊപ്പം മാതാപിതാക്കളുടെ പക്വമാർന്ന നിർദേശങ്ങൾ കൂടി പരിഗണിക്കുക. സംസ്കാരവും പാരമ്പര്യവും നൈസർഗ്ഗികമായി സമന്വയിക്കുന്ന കുടുംബങ്ങൾ നിർമ്മിക്കുക.

അതിനു വേണ്ടി കെ. എച്ച്. എൻ. എ വനിതാവേദിയും വെബ്സൈറ്റ് കമ്മിറ്റിയും സംയുക്തമായി രൂപ കല്പന ചെയ്ത namaha.org/matrimonial.html എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിവാഹ പ്രായമായ കുട്ടികളുടെ മാതാപിതാക്കൾക്കോ, അവർക്കു തന്നയോ വിവരങ്ങൾ ചേർക്കാവുന്നതും അനുയോജ്യമായ ബന്ധങ്ങൾ തിരഞ്ഞെടുക്കാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് matrimonial@namaha.org എന്ന ഈമെയിലിൽ ബന്ധപ്പെടാവുന്നതാണ്.

2017 ജൂലൈ 1 മുതൽ 4 വരെ ഡിട്രോയിറ്റിൽ നടക്കുന്ന ഹൈന്ദവ സംഗമത്തിൽ പലർക്കും നേരിട്ടു സംഗമിക്കാനും സാധിക്കും.

സ്നേഹാദരങ്ങളോടെ
സുരേന്ദ്രൻ നായർ
President, KHNA
Matrimonial Website: namaha.org/matrimonial.html




When thy intelligence shall cross beyond the whirl of delusion, then shalt thou become indifferent to Scripture heard or that which thou hast yet to hear.

Bhagavad Gita | Chapter 2, Verse 52