Light a Lamp for the Health and Well-Being of All

28-Mar-2020

 

കൊറോണ വൈറസ് (corona virus) എന്ന പകർച്ചവ്യാധിയുടെ കരാളഹസ്തങ്ങൾ ലോകത്തെമ്പാടുമുള്ള അനവധി മനുഷ്യജീവിതങ്ങളെ ഹനിക്കുകയും, ലക്ഷക്കണക്കിന് മനുഷ്യരെ ഗ്രസിക്കുകയും ചെയ്തിരിക്കുന്ന ഈ വേളയിൽ ഇതിനൊരറുതി വരുത്തുവാൻ നമുക്ക് ഈശ്വരോനോട് പ്രാർത്ഥിക്കാം.

ഇതിനായി സാക്ഷാൽ ശ്രീ ധന്വന്തരമൂർത്തിയെ പ്രത്യേകം പൂജചെയ്തു രോഗശമനത്തിനായി പ്രാര്ഥിക്കുന്നതുകൊണ്ടു നന്മയെ ഭവിക്കൂ. ഈ വരുന്ന ഞായറാഴ്ച വൈകുന്നേരം 6:30 മുതൽ 7:00 മണിവരെ Dallas-ലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ തിരുമേനി ശ്രീ പത്മനാഭൻ എരിഞ്ഞടപ്പള്ളി ഒരു യക്ഷ്മ (രോഗ) ശമന ഹോമം നടത്തുന്നതാണ്. ഇത് വീഡിയോ വഴി തത്സമയം ദർശിക്കാവുന്നതുമാണ്.

7:00 മണിക്ക് തിരുമേനിയുടെ നേതൃത്വത്തിൽ നാമേവരും ധന്വന്തരീ മന്ത്രം ചൊല്ലി സ്വഭവനത്തിൽ ദീപം തെളിയിക്കുവാൻ അഭ്യർത്ഥിക്കുന്നു. ഇതിനുശേഷം എല്ലാവരുടെയും ആയുരാരാരോഗ്യത്തിനായി പ്രാർത്ഥിച്ചുകൊണ്ട് ദീപാരാധനയും ദർശിക്കാം.

5:00 PM – 6:30 PM : ഭാഗവത സംഗ്രഹം, ശ്രീകൃഷ്ണാവതാരം (Bhagavatham Conclusion with Sreekrishnavatharam)
6:30 PM – 7:00 PM : ശ്രീ ധന്വന്തരി പൂജ, യക്ഷ്മ (രോഗ) ശമന ഹോമം (Worshipping Lord Dhanwanthari, Yakshma Samana Homam)
7:00 PM – 7:05 PM : ദീപം തെളിയിക്കുക (Lighting of the Lamp by All)
7:05 PM – 7:10 PM : ശ്രീ ധന്വന്തരി മന്ത്രോച്ചാരണം (Chanting of Mantra by All)
7:10 PM – 7:15 PM : ദീപാരാധന (Deeparadhana and Cocnlusion).

All times shown above are in Texas Time. 5:00 PM Dallas Time is 6:00 PM Eastern and 3:00 PM Pacific.

 


 


Kerala Hindus of North America (KHNA) is a 501(c)(3) Non-Profit Organization.

|