കെ എച്ച്‌ എൻ എ: മഞ്ജു സുരേഷ്‌ കണക്റ്റികട്ട്‌ റീജ്യൻ വൈസ്‌ പ്രസിഡന്റ്‌

30-Apr-2019

ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണക്റ്റികട്ട്‌ റീജ്യൻ വൈസ്‌ പ്രസിഡന്റ്‌ ആയി മഞ്ജു സുരേഷിനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. ഇരുപത്‌ വർഷക്കാലമായി അമേരിക്കയിലുള്ള മഞ്ജുവിന്റെ പരിചയസമ്പത്ത്‌ കണക്റ്റിക്കട്ടിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നും കെ എച്ച്‌ എൻ എ കൺവെൻഷനിലെ പ്രാതിനിധ്യം ഉറപ്പാക്കുന്നതോടൊപ്പം മേഖലയിലെ ഭാവിപ്രവർത്തനങ്ങൾക്ക്‌ മുതൽക്കൂട്ടാവുമെന്നും ഡോ. രേഖ മേനോൻ പറഞ്ഞു.

കണക്റ്റിക്കട്ട്‌ മേഖലയിലെ സാമൂഹ്യസാംസ്ക്കാരിക മണ്ഡലങ്ങളിലെ സജീവസാന്നിധ്യമായ മഞ്ജു അഞ്ചുവർഷക്കാലമായി കണക്റ്റികട്ട്‌ കേരള അസ്സോസിയേഷൻ (കെ എ സി ടി) എക്സിക്യുട്ടീവ്‌ അംഗമാണ്‌‌. കെ എ സി ടി യുടെ സെക്രട്ടറി, ആർട്ട്‌ ക്ലബ്ബ്‌ സെക്രട്ടറി, ഇൻഡ്യൻ അസ്സോസിയേഷൻ ഓഫ്‌ സെന്റ്രൽ കണക്റ്റിക്കട്ടിന്റെ സ്പോൺസർഷിപ്പ്‌ ടീം അംഗം തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌.

എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദമെടുത്തിട്ടുള്ള മഞ്ജു കണക്റ്റികട്ടിലെ പ്രശസ്തമായ സ്ഥാപനത്തിൽ ബിസിനസ്സ്‌ ഡെവലപ്മെന്റ്‌ മാനേജരാണ്‌. കൊച്ചി സ്വദേശിനിയായ മഞ്ജു ഭർത്താവ്‌ സുരേഷ്‌ ജയപ്രസാദ്‌ മക്കൾ അമൃത, ശ്രീറാം എന്നിവരോടൊപ്പം സൗത്ത്‌ വിന്റ്സറിലാണ്‌ താമസം.

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിലാണ്‌‌‌ കണ്‍വന്‍ഷന്‍. സ്വാമി ചിദാനന്ദപുരി, സുപ്രീംകോടതി അഭിഭാഷകൻ സായ്‌ ദീപക്‌ തുടങ്ങി ഒട്ടനവധി പേർ അതിഥികളായെത്തുന്ന കൺവെൻഷനിൽ കലാസാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച്‌ മുതൽ പതിനെട്ട്‌ വയസ്സ്‌ വരെയുള്ളവർക്കും, മുതിർന്നവർക്കും, ദമ്പതികൾക്കുമായി ആകർഷകമായ മത്സരങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. കൂടുതൽ വിവരങ്ങൾക്ക്‌ Website സന്ദർശിക്കുക.

Manju Suresh

When thy intelligence shall cross beyond the whirl of delusion, then shalt thou become indifferent to Scripture heard or that which thou hast yet to hear.

Bhagavad Gita | Chapter 2, Verse 52