കെ എച്ച്‌ എൻ എ കൺവെൻഷൻ: ദിവ്യ നായർ യൂത്ത്‌ ചെയർ, ശങ്കർ രാജുപെട്ട്‌ യൂത്ത്‌ വിശിഷ്ടാതിഥി

04-Jul-2019

ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത്‌ കൺവെൻഷന്റെ യൂത്ത്‌ ചെയർ ആയി ദിവ്യ നായരെയും, യൂത്ത്‌ വിശിഷ്ടാതിഥിയായി ശങ്കർ രാജുപെട്ടിനെയും തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

തിരുവനന്തപുരം സ്വദേശിനിയായ ദിവ്യ നായർ എട്ടാമത്തെ വയസ്സിൽ കാനഡയിലേക്കും പിന്നീട്‌ അമേരിക്കയിലേക്കും കുടുംബത്തോടൊപ്പം വന്ന് ഇപ്പോൾ ഫിലാഡൽഫിയയിൽ പി എച്ച്‌ ഡി ചെയ്യുന്നതിനോടൊപ്പം ലിങ്കൻ യൂണിവേഴ്സിറ്റിയിൽ പ്രൊഫസ്സർ ആയി ജോലി നോക്കുന്നു. പെയിന്റിംഗ്‌, പാട്ട്‌, എഴുത്ത്‌ എന്നീ മേഖലകളിൽ താൽപര്യമുള്ള ദിവ്യ, സ്വാമി വിവേകാനന്ദൻ, മാർട്ടിൻ ലൂതർ കിംഗ്‌ ജൂനിയർ, ഹോവാർഡ്‌ തുർമൻ, മഹാത്മാഗാന്ധി തുടങ്ങിയവരുടെ ജീവിതദർശനങ്ങളിൽനിന്നും ഉത്തേജനം കൊണ്ട്‌ ആഫ്രിക്കൻ അമേരിക്കൻ ക്രൈസ്തവതയിൽ ഭഗവദ്ഗീതയുടെയും അൻപതുകളിലെ അമേരിക്കൻ സാമൂഹ്യതുല്യതസമരത്തിൽ ഗാന്ധിയൻ മൂല്യങ്ങളുടെയും സ്വാധീനത്തെക്കുറിച്ച്‌ ഗവേഷണം നടത്തിവരികയാണ്‌. സംസ്കൃതസാഹിത്യത്തിൽ - "വിശ്വഭാനു" - 1982-ലെ സാഹിത്യ അക്കാദമി പുരസ്കാരജേതാവായ ഡോക്ടർ പി കെ നാരായണപിള്ള, വിശുദ്ധ ഖുറാൻ മലയാളപദ്യപരിഭാഷ "അമൃത വാണി" എഴുതിയ കെ ജി രാഘവൻ എന്നിവരുടെ കൊച്ചുമകളാണ്‌ ദിവ്യ നായർ.

പിറ്റ്സ്‌ബർഗിൽ ജനിച്ചു വളർന്ന ശങ്കർ സാമ്പത്തിക ശാസ്ത്രത്തിലുള്ള ബിരുദപഠനസമയത്താണ് വേദത്തെ ആഴത്തിലും ലളിതമായും മനസ്സിലാക്കി കൊടുക്കലാണ് തന്റെ ജീവിതലക്ഷ്യമായി കരുതി വേദാന്തപഠനത്തിലേക്ക്‌ തിരിഞ്ഞത്‌. സ്വച്ഛന്ദമായ ആനന്ദം എല്ലാവർക്കും ലഭിക്കാൻ വേണ്ടതെല്ലാം വേദങ്ങളിലുണ്ട്. അത് മനസ്സിലാക്കി മുൻഗണനകൾ പൂർണമായി പുനക്രമീകരിച്ചാൽ മതിയെന്നതാണ് ശങ്കറിന്റെ കാഴ്ചപ്പാട് . അത്തരമൊരു അവസ്ഥ സാധ്യമാണെങ്കിൽ മറ്റു മാർഗ്ഗങ്ങൾ എന്തിനു തേടുന്നു എന്നു തോന്നിയ ശങ്കർ പരമസത്യത്തെ തിരിച്ചറിയാൻ ഗുരുമുഖത്തു നിന്നും വേദം പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. ട്രിനിഡാഡ്‌ & ടൊബാഗൊ ആശ്രമത്തിൽ സ്വാമി പ്രകാശാനന്ദ യുടെ കീഴിൽ ഹൈന്ദവ ശാസ്ത്ര പഠനം പൂർത്തിയാക്കി. വേദതത്വങ്ങളും ജീവിത മാർഗ്ഗങ്ങളും ഭാവിതലമുറയിലേക്ക് പകർന്നു നൽകുന്നതിൽ ആനന്ദം കണ്ടെത്തി പ്രവർത്തിക്കുകയാണ്‌ ശങ്കർ.

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിലാണ്‌‌‌ കണ്‍വന്‍ഷന്‍. കൂടുതൽ വിവരങ്ങൾക്ക്‌ website സന്ദർശിക്കുക.

Youth Chair
Youth Key Guest

It is better to perform one's own duties imperfectly than to master the duties of another. By fulfilling the obligations he is born with, a person never comes to grief.

The Bhagavad Gita | Krishna Quotes